പ്രസവിച്ച് 2 മണിക്കൂറിന് ശേഷം അമ്മ പരീക്ഷ എഴുതാനെത്തി!
ജയ്പൂര്‍: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും - ജയ്പൂരിലെ അഞ്ജു മീനയുടെ കഥ കേട്ടാല്‍ പണ്ടുള്ളവര് പറഞ്ഞ ഈ പഴംചൊല്ല് വെറുതെയല്ല എന്ന് ആരും സമ്മതിച്ചുപോകും. കഥയല്ല കേട്ടോ ഇത് നടന്ന സംഭവമാണ്. ഇനി എന്താണ് അഞ്ജു മീന ചെയ്തത് എന്നല്ലേ. രാവിലെ ആശുപത്രിയില്‍ പ്രസവിച്ചു. രണ്ട് മണിക്കൂര്‍ തികയും മുമ്പേ പോയി ഒരു പരീക്ഷയും എഴുതി.
ജയ്പൂരിലെ വിദ്യാസാഗര്‍ മഹിളാ മഹാവിദ്യാലയത്തിലാണ് അഞ്ജു മീന പരീക്ഷ എഴുതാനെത്തിയത്. രാവിലെ അഞ്ച് മണിക്ക് പ്രസവിച്ച ശേഷമാണ് അഞ്ജു മീന ഹിസ്റ്ററി പരീക്ഷ എഴുതാനെത്തിയത്. വിദ്യാസാഗര്‍ മഹിളാ മഹാവിദ്യാലയത്തിലെ ബി എ വിദ്യാര്‍ഥിനിയാണ് അഞ്ജു മീന. ജയ്പൂരിലെ ശംഗനേരി ആശുപത്രിയിലായിരുന്നു പുലര്‍ച്ചെ അഞ്ജു ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

സുഖപ്രസവമായിരുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് പരീക്ഷ എഴുതാന്‍ പോയത് എന്ന് അഞ്ജു മീന പറഞ്ഞു. ഈ പരീക്ഷ എഴുതാന്‍ പറ്റിയിരുന്നില്ലെങ്കില്‍ തന്റെ ഒരു വര്‍ഷം തന്നെ നഷ്ടമാകുമായിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട് പരീക്ഷ എഴുതാന്‍ വന്നത് എന്ന് അഞ്ജു മീന പറഞ്ഞതായി രാജസ്ഥാന്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications