ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം
Recommended Video

ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളേയും ഭക്ഷത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊന്ന അഭിരാമിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവായ വിജയ്നേയും കൊലപ്പെടുത്താന്‍ അഭിരാമിക്ക് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും വിജയ് വീട്ടിലെത്താന്‍ വൈകിയത് കൊണ്ട് മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കൂട്ടക്കൊലയ്ക്ക് ശേഷം കേരളത്തിലേക്ക് വന്ന് സുഖമായി ജീവിക്കാനായിരുന്നു അഭിരാമിയുടേയും കാമുകനായ സുന്ദറിന്റെയും പദ്ധതി. അഭിരാമിയെ നാഗര്‍കോവിലില്‍ വെച്ചും സുന്ദറിനെ ചെന്നൈയില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. അതിനിടെ പോലീസ് അന്വേഷണത്തിനിടെ ചോര്‍ന്ന അഭിരാമിയുടേയും സുനന്ദറിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സുന്ദറുമായി പ്രണയം
കുണ്ട്രാത്തൂരിലെ വീട്ടില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബാങ്ക് ജീവനക്കാരനായ വിജയും ഭാര്യ അഭിരാമിയും രണ്ട് മക്കളും താമസിക്കാനെത്തിയത്. വീടിന് അടുത്തുള്ള ബിരിയാണിക്കടയിലെ ജോലിക്കാരനായ സുന്ദറുമായി അതിനിടെ അഭിരാമി പ്രണയത്തിലായി. ഇക്കാര്യം വിജയ് അറിഞ്ഞതോടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു.

നിരന്തര വീഡിയോ കോള്‍
ഇതോടെയാണ് ഭര്‍ത്താവിനേയും മക്കളേയും കൊന്ന ശേഷം കാമുകനൊപ്പം നാട് വിടാന്‍ അഭിരാമി തീരുമാനിച്ചത്. കാമുകനായ സുന്ദറിനൊപ്പം നിരന്തര വീഡിയോ കോള്‍ ചെയ്യുക അഭിരാമിക്ക് പതിവായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത നേരങ്ങളിലൊക്കെ ചെയ്തിരുന്ന ഈ വീഡിയോ സംഭാഷണങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

മക്കൾക്ക് ക്രൂരമർദ്ദനം
ഇവയാണ് പോലീസിന്റെ പക്കല്‍ നിന്നും ചോര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനുമായി വീഡിയോ കോള്‍ വഴി സംസാരിക്കുന്നതിനിടെ മക്കള്‍ ശല്യപ്പെടുത്താന്‍ വന്നാല്‍ അഭിരാമി അവരെ ക്രൂരമായി തല്ലുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പലപ്പോഴും അയല്‍ക്കാര്‍ വന്ന് കുട്ടികളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.

വീഡിയോകൾ വൈറൽ
വീഡിയോ കോളുകള്‍ മാത്രമല്ല, കാമുകനൊപ്പം അഭിരാമി ചെയ്ത ഡബ്സ്മാഷുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമാ ഡയലോഗുകളും സിനിമാപ്പാട്ടുകളുമുണ്ട് അക്കൂട്ടത്തില്‍. പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം ഒരു അഡാര്‍ ലൗവിലെ വൈറല്‍ താരം പ്രിയ പ്രകാശ് വാര്യരുടെ രംഗമടക്കം അനുകരിച്ചത് അക്കൂട്ടത്തിലുണ്ട്.

ഹൃദയം നുറുങ്ങി വിജയ്
അഭിരാമിക്ക് മാനസിക തകരാറുണ്ടോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. എട്ട് വര്‍ഷം മുന്‍പാണ് അഭിരാമി വിജയ്നെ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു. ഭാര്യ തന്നോട് കാണിച്ച ക്രൂരത ഇതുവരേയും വിജയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ് വിജയ്നെ കാത്തിരുന്നത്.

വിഷവുമായി കാത്തിരുന്നു
വിജയ് ഓഫീസില്‍ നിന്ന് തിരിച്ച് വരുന്നത് പ്രതീക്ഷിച്ച് അഭിരാമി വിഷവുമായി കാത്തിരുന്നു. എന്നാല്‍ ജോലിത്തിരക്ക് കാരണം വീട്ടിലെത്താന്‍ വൈകുമെന്ന് വിജയ് വിളിച്ച് അറിയിച്ചതോടെ അഭിരാമിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. ഭര്‍ത്താവിനെ കാത്തിരിക്കാതെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി മക്കളായ അജയ്, കരുമിള എന്നിവരെ കൊലപ്പെടുത്തി.

കാമുകനൊപ്പം പിടിയിൽ
ശേഷം അഭിരാമി വീട് വിട്ടിറങ്ങി. പുലര്‍ച്ചെ അഞ്ച് മണിയോടെ വിജയ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച മക്കള്‍ രണ്ട് പേരും മരിച്ച് കിടക്കുന്നതായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ സ്കൂട്ടര്‍ കോയമ്പേട് ബസ് ടെര്‍മിനലില്‍ വെച്ച ശേഷം ബസ്സിലാണ് നാഗര്‍കോവിലിലേക്ക് കടന്നത്. സുന്ദര്‍ ചെന്നൈയില്‍ തന്നെ തുടര്‍ന്ന്. പ്രശ്നം അടങ്ങിയ ശേഷം കേരളത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഡബ്സ്മാഷ് വീഡിയോകൾ
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡബ്സ്മാഷ് വീഡിയോകൾ കാണാം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications