അയല്‍ക്കാരനുമായി പ്രണയം; പതിനേഴുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി
വിജയവാഡ: അയല്‍ക്കാരനുമായി പ്രണയത്തിലായ മകളെ അമ്മ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിജയവാഡയില്‍ നിന്നുമാണ് ദുരഭിമാനക്കൊലയുടെ മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്. പതിനേഴു വയസുള്ള മകള്‍ അയല്ക്കാരുനുമായി പ്രണയത്തിലാണെന്നറിഞ്ഞ് അമ്മ മകളുമായി വഴക്കിടുന്നത് പതിവായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ടും ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കിട്ടു. പിന്നീട് രാത്രി മകള്‍ ഗാഢനിദ്രയിലായിരിക്കുമ്പോള്‍ അമ്മ തലയിണകൊണ്ട് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം രാവിലെ മകള്‍ മരിച്ചതായി അമ്മ കൃഷ്ണ ജില്ലയിലെ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. മകള്‍ വയറുവേദനമൂലം മരിച്ചെന്നായിരുന്നു അമ്മ അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെ ശവസംസ്കാരത്തിനായി മകളുടെ മൃതദേഹം കൃഷ്ണ ജില്ലയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, കാമുകിയുടേത് കൊലപാതകമാണെന്നുകാട്ടി പെണ്‍കുട്ടിയുടെ സുഹൃത്ത് ദീപക് രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ബിബി ജാനിനെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ബിബി ജാനും ഭര്‍ത്താവ് മൈസൂര്‍ ജാനും മകളുടെ വിദ്യാഭ്യാസത്തിനായാണ് വിജയവാഡയിലെത്തിയത്. ഇവിടെ വെച്ചാണ് മകള്‍ മറ്റൊരാളുമായി പ്രണയത്തിലാകുന്നതും. അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മാതാവ് ശക്തിയായി എതിര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications