വികലാംഗനായ മകനെ അമ്മ വെട്ടിക്കൊന്നു
ബന്‍സ്വാഡ : വികലാംഗനായ മകനെ അമ്മ വെട്ടിക്കൊന്നു.ആന്ധ്രയിലെ ബന്‍സ്വാഡയി സംഭവം.മകനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം അമ്മ പോലീസിന് കീഴടങ്ങുകയായിരുന്നു .ആന്ധ്രയിലെ ബന്‍സ്വാഡയിലെ വാനംരവി എന്ന 32 കാരനെയാണ് മാതാവ് വാനം ഭൂദേവി കൊന്നത്.
മകന്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടുന്ന ശല്യം സഹിക്കാന്‍ കഴിയാതെയാണ് വെട്ടിയത്. ചെറുപ്പത്തില്‍ ഇലക്ട്രിക് ഷോക്കേറ്റതിനെ തുടര്‍ന്ന് രവിയുടെ രണ്ടു കൈകളും മുറിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷം മകന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് മാതാവ് ഭൂദേവി ആയിരുന്നു.

അടുത്തിടെ മകന്‍ മദ്യപാനത്തിന് അടിമയാകുകയും ലഹരിയില്‍ മാതാവിനെ മോശമായ രീതിയില്‍ ശല്യം ചെയ്യാന്‍ ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ഇത് അസഹനീയമായി മാറിയതോടെ ഭൂദേവി മകനെ കൊലപ്പടുത്തിയത്
സംഭവസ്ഥലത്തുവെച്ച് തന്നെ രവി മരിച്ചു. മരിച്ചു എന്ന് ഉറപ്പായ ശേഷം ഭൂദേവി പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങുകയുമായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തുകയും രവിയുടെ മൃതശരീരം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications