വീട്ടുടമ അകത്തു കയറ്റിയില്ല;മകന്റെ മൃതദേഹവുമായി അമ്മ രാത്രി മുഴുവന്‍ ആംബുലന്‍സില്‍
മടിക്കേരി:വീട്ടുടമ മൃതദേഹം അകത്തു കയറ്റാന്‍ അനുവദിക്കാതിരുന്നതിനാല്‍ നിസ്സഹായരായ അമ്മയും സഹോദരിയും ഒരു രാത്രി മുഴുവന്‍ യുവാവിന്റെ മൃതദേഹവുമായി കഴിച്ചുകൂട്ടിയത് ആംബുലന്‍സില്‍. കര്‍ണ്ണാടകയിലെ മടിക്കേരിയിലാണ് സംഭവം. വീട്ടിലെ ഏക ആശ്രയമായിരുന്ന 22 കാരനായ ലോഹിതിന്റെ മരണം കുടുംബത്തെ ഏറെ തളര്‍ത്തിയിരുന്നു.
ഇതിനു പുറമേയാണ് വീട്ടുടമസ്ഥന്റെ നിര്‍ദ്ദയപരമായ നടപടി. വാഹനാപകടത്തില്‍ മരിച്ച ലോഹിതിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ വീട്ടുടമസഥന്‍ ഇവരെ തടയുകയായിരുന്നു. നിരാലംബരായ അമ്മയും മകളും എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ അയല്‍വാസികളില്‍ ചിലര്‍ ഹെബ്ബാളില്‍ താമസിക്കുന്ന യുവാവിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

പക്ഷേ മറുപടിയൊന്നുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുമായി പിരിഞ്ഞ ഇയാള്‍ സ്ഥലത്തെത്തുകയോ മകന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനുളള ഏര്‍പ്പാടുണ്ടാക്കുകയോ ചെയ്തില്ല. തുടര്‍ന്ന് മടിക്കേരിയിലെ ചില സംഘടനാ അംഗങ്ങള്‍ വീട്ടുടമയെ അനുനയിപ്പിച്ച് മൃതദേഹം അകത്തു കയറ്റാന്‍ അനുവദിക്കുകയും സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സഹായിക്കുകയുമായിരുന്നു.












Click it and Unblock the Notifications