കാമുകനൊപ്പം പോകാന്‍ അമ്മ 2 മക്കളെ കൊലപ്പെടുത്തി

മക്കളെ കൊലപ്പെടുത്തിയ പ്രിയയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാമുകന്‍ പ്രിയയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നു. മക്കളെ കൊലപ്പെടുത്തിയത് കാമുകന്റെ കൂടെ പോകാന്‍ വേണ്ടിയാണെന്ന് പോലീസിനോട് പ്രിയ സമ്മതിച്ചു.
കാമുകന്റെ കൂടെ പോകാന്‍ വേണ്ടിയാണ് ഒന്നും മൂന്നും വയസ്സുള്ള പിഞ്ചുമക്കളെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊന്നത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. പിറ്റേ ദിവസം മക്കള്‍ സ്വാഭാവികമായി മരിച്ചതാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നത്രെ ഇവര്‍. ഉറങ്ങിക്കിടക്കവേയാണ് കുട്ടികളെ കൊന്നത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രിയ കുട്ടികളെ കൊലപ്പെടുത്തിയത്.
ഒക്ടോബര്‍ നാലിനാണ് സംഭവം നടന്നതെങ്കിലും പ്രിയയുടെ ഭര്‍ത്താവ് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയ കാര്യം പ്രിയ കാമുകനോട് ഫോണില്‍ പറയുന്നത് ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്ത് പോലീസിന് നല്‍കിയതായാണ് വിവരം.


Click it and Unblock the Notifications