ഭര്‍തൃമാതാവുമായി വാഗ്വാദം; മക്കളെയുമെടുത്ത് യുവതി ട്രെയിനിന് മുമ്പില്‍ ചാടി, പിന്നീട് സംഭവിച്ചത്
28കാരിയായ യുവതിയാണ് രണ്ടു മക്കള്‍ക്കൊപ്പം ട്രെയിനിന് മുമ്പിലേക്ക് ചാടിയത്
ജയ്പൂര്‍: ഭര്‍തൃമാതാവുമായുള്ള വാഗ്വാദത്തിനൊടുവില്‍ മക്കളെയുമെടുത്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി. 28കാരിയായ യുവതിയാണ് രണ്ടു മക്കള്‍ക്കൊപ്പം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പിലേക്ക് ചാടിയത്.
ഭര്‍തൃവീട്ടില്‍ മക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതി മക്കള്‍ക്കൊപ്പം ട്യൂഷന്‍ ക്ലാസില്‍ നിന്ന് തിരിച്ചെത്താന്‍ വൈകിയതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടത്തായി മനസ്സിലാക്കുന്നത്. ഇതിന് പുറമെ സംഭവമറിഞ്ഞെത്തിയ പൊലീസും വീട്ടില്‍ വിവരമറിയിച്ചിരുന്നു.

ആത്മഹത്യാ ശ്രമം
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു 28 കാരിയായ അനു ബാല മക്കള്‍ക്കൊപ്പം ട്രെയിനിന്ന് മുന്നിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

മക്കള്‍ക്കൊപ്പം മരണത്തിലേയ്ക്ക്
ബില്‍ഡിംഗ് കോണ്‍ട്രാക്ടറുടെ ഭാര്യയായ അനു ബാല മക്കളായ ഇഷിത(8), ജിതേഷ്(5) എന്നിവര്‍ക്കൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടില്‍ മക്കളെ ട്യൂഷന്‍ ക്ലാസില്‍ അയയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

കഷ്ണങ്ങളായ ശരീരം
സംഭവമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൂവരുടേയും മൃതശരീരങ്ങള്‍ കഷ്ണങ്ങളായി തെറിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ച പൊലീസ് വിവരം യുവതിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

തിരിച്ചറിഞ്ഞത് ഭര്‍ത്താവ്
ഭര്‍ത്താവ് ശൈലേന്ദ്ര സംഭവസസ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചരിഞ്ഞത്. ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം താമസിയ്ക്കുന്ന അനുബാല മക്കളെ ട്യൂഷന്‍ ക്ലാസില്‍ അയച്ച് തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടതായി മനസ്സിലാക്കിയത്.

ഭര്‍തൃമാതാവുമായി തര്‍ക്കം
ഭര്‍തൃമാതാവുമായി അനു ബാല കഴിഞ്ഞ ദിവസം രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications