നടുക്കുന്ന ബസ്സ് അപകടം; ബസ് മറിഞ്ഞ് തീപിടിച്ചു, വെന്ത് മരിച്ചത് 27 പേർ!!
പട്ന: ബീഹാറിൽ ബസിന് തീപിടിച്ച് 27 പേർ വെന്ത് മരിച്ചു. ബിഹാറിലെ മുസാഫർപുറിൽനിന്ന് ദില്ലിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബിഹാറിലെ മുസാഫർപുറിൽനിന്ന് ദില്ലിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 28ൽ ബെൽവ മേഖലയിൽവച്ചായിരുന്നു സംഭവം. ബസ് അപകടത്തിൽപ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയത്.
ബസിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നാണ് സൂചന. കനത്ത മഴയും അപകടത്തിന് കാരണമായിട്ടുണ്ട്. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ശക്തമായ മഴകാരണം രക്ഷപ്രവർത്തനം നടത്താൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.

പരിക്കേറ്റവരെ അടുത്തുള്ള സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുചക്രവാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പ്രദേശത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ പറയുന്നു. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.












Click it and Unblock the Notifications