മോട്ടോ ജി സ്മാര്‍ട്ഫോണുകള്‍ക്ക് 2,000 രൂപയുടെ വിലക്കുറവ്
ബാംഗ്ലൂര്‍: അടുത്തകാലത്ത് ഇന്ത്യന്‍ യുവനിരയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ള മൊബൈല്‍ഫോണ്‍ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ അത് മോട്ടോ ജി ആണ്. ഫ് ളിപ് കാര്‍ട്ടില്‍ വല്ലപ്പോഴും മിന്നിമാഞ്ഞുപോകുന്ന മൊബൈല്‍ഫോണ്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ തിക്കും തിരക്കുമാണ്. മിക്കപ്പോഴും ഔട്ട് ഓഫ് സ്റ്റോക്ക് ആയ മോട്ടോ ജി ലഭിക്കുകയെന്നാല്‍ ലോട്ടറി അടിക്കുന്നപോലെയാണ്.
ഇത്രയും ഡിമാന്റുണ്ടായിട്ടുണ്ടും മോട്ടോ ജി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് 2,000 രൂപയുടെ വിലക്കുറവ് നല്‍കിയിരിക്കുകയാണ്. ഫ് ളിപ്കാര്ട്ടുമായി ചേര്‍ന്നാണ് ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പരിമിത സമയത്തേക്ക് മാത്രമാണ് ഓഫര്‍. 13,999 രൂപയുള്ള 16 ജിബി മോഡലിന് 11,999 രൂപയും, 12,499 രൂപ വിലയുള്ള മോട്ടോ ജി 8ജിബി മോഡലിന് ഇപ്പോള്‍ 10,499 രൂപയും നല്കിയാല് മതി.

അസ്യൂസ്, സിയോമി എന്നീ കമ്പനികള്‍ വിലകുറഞ്ഞു ഫോണുമായി രംഗത്തെത്തിയതോടെയാണ് വിപണിയിലെ പിടിവിടാതിരിക്കാന്‍ ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഫിബ്രുവരിയിലാണ് മോട്ടോ ജി വിപണയില്‍ എത്തിയത്. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ ഒരു മില്യണ്‍ മോട്ടോ ജി മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയതായി ഫ് ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു.
കഴിഞ്ഞ മുന്നു നാല് ആഴ്ചകളിലായി മോട്ടോ ജി മാര്‍ക്കറ്റില്‍ മത്സരം നേരിടാന്‍ തുടങ്ങിയതോടെയാണ് വിലക്കുറവിന്റെ ഓഫറുമായി ഫ് ളിപ്കാര്‍ട്ട് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ മോട്ടോ ജി സ്വന്തമാക്കാന്‍ ഓണ്‍ലൈനില്‍ തിരക്ക് തുടങ്ങിക്കഴിഞ്ഞു. പുതിയ ഓഫര്‍ എതു ദിവസം അവസാനിക്കുമെന്ന കാര്യം വ്യക്തമല്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications