കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക്ക് നിയമ ലംഘകര്‍ ജാഗ്രത.... മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തും

Google Oneindia Malayalam News

ദില്ലി: ട്രാഫിക്ക് നിയമങ്ങള്‍ പരിഷ്‌കരണത്തിന് പിന്നാലെ വാഹന മേഖലയില്‍ അടുത്ത പരീക്ഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിലാണ് സര്‍ക്കാര്‍ അടുത്ത ലക്ഷ്യമിടുന്നത്. രാജ്യത്ത് ഓരോ പത്ത് മിനുട്ടില്‍ ഒമ്പത് വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.

രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്. വലിയ വാഹനങ്ങളുടെ അടക്കമുള്ള ഡ്രൈവര്‍മാര്‍ കൂടുതലായി നിയമലംഘനം നടത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരക്കാരെ കുടുക്കാന്‍ വലിയ പദ്ധതികളാണ് ഒരുങ്ങിയിരിക്കുന്നത്. മര്യാദയ്ക്ക് വണ്ടിയോടിച്ചാല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നിര്‍ദേശം ഇങ്ങനെ

നിര്‍ദേശം ഇങ്ങനെ

ഒന്‍പതംഗ കമ്മിറ്റി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധനവാണ് അപകടം കുറയ്ക്കുന്നതായി കണ്ടെത്തിയത്. ട്രാഫിക് ലംഘനം നടത്തുന്നവരുടെ ഇന്‍ഷുറന്‍സ് തുക കുത്തനെ വര്‍ധിപ്പിക്കുന്നതാണ് പുതിയ രീതി. ഇന്‍ഷുറന്‍സ് പ്രീമിയത്തെ ട്രാഫിക് നിയമലംഘനങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതാണ് ആദ്യ ഘട്ടം. ഇത് ഡ്രൈവര്‍മാരുടെ സ്വാഭാവത്തില്‍ മാറ്റം കൊണ്ടുവരും. അതേസമയം നല്ല ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ തുകയും സ്ഥിരം അപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇതിലൂടെ ഉയര്‍ന്ന തുകയും ഇന്‍ഷുറന്‍സായി അടയ്‌ക്കേണ്ടി വരും.

ശക്തമായ നിയമം

ശക്തമായ നിയമം

ഇനി മുതല്‍ ഒരു വാഹനത്തിന് ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്‌ക്കേണ്ട തുക ആ വാഹനത്തിന്റെ ഡ്രൈവര്‍ എത്രത്തോളം ട്രാഫിക് ലംഘനങ്ങള്‍ നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. നേരത്തെ ഒരു വാഹനത്തിന് എത്രത്തോളം കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്താറുണ്ടായിരുന്നു. അതേസമയം ഡ്രൈവറുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന രീതിയാണ് ഇനി കമ്പനികള്‍ നല്‍കുക. കാരണം വാഹനത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതയില്‍ കൂടുതല്‍ ഡ്രൈവറില്‍ നിന്നുണ്ടാവുന്ന ശ്രദ്ധക്കുറവാണ്.

വിദേശ രീതി

വിദേശ രീതി

വിദേശ രാജ്യങ്ങളില്‍ നടപ്പാക്കിയ കാര്യങ്ങളിലാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ എടുത്ത് നടപ്പാക്കാനാണ് തീരുമാനം. വാഹനത്തിന്റെ സ്ഥാനം, അഥവാ എവിടെയാണ് ഉള്ളതെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിഗണനയ്ക്ക് നിര്‍ണായകമാണ്. ഓരോ ട്രാഫിക് ലംഘനങ്ങള്‍ക്കും ടിക്കറ്റുകള്‍ നല്‍കുന്ന സമ്പ്രദായം അമേരിക്കയിലുണ്ട്. ഇത് മൊത്തം ഇന്‍ഷുറന്‍സ് അടവിന്റെ തുകയില്‍ മാറ്റം വരുത്താറുണ്ട്. ഇതേ രീതി തന്നെയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്.

പ്രശ്‌നം ഇങ്ങനെ എത്തും

പ്രശ്‌നം ഇങ്ങനെ എത്തും

നിങ്ങള്‍ ഒരു വാഹനത്തിന്റെ ഉടമയാണെങ്കില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വാഹനം നല്‍കുന്നത് ശ്രദ്ധിക്കുക. ഇവര്‍ നിങ്ങളുടെ വണ്ടി ഇടിക്കുകയോ ട്രാഫിക് ലംഘനം നടത്തുകയോ ചെയ്താല്‍ അതിന്റെ ഫലം നിങ്ങള്‍ക്കായിരിക്കും. അതേസമയം പ്രായപൂര്‍ത്തിയാവാത്ത, ലൈസന്‍സില്ലാത്ത ഒരാള്‍ നിങ്ങളുടെ വണ്ടിയോടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാലും ഇന്‍ഷുറന്‍സ് പ്രീമിയം നിങ്ങളെ കുടുക്കും. കാരണം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നിങ്ങളുടെ പേരിലാണ്. ഡ്രൈവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവും, വാഹന ഉടമകളെ ബോധവത്കരിക്കലുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഉടമാസ്ഥാവകാശം കൈമാറല്‍

ഉടമാസ്ഥാവകാശം കൈമാറല്‍

വാഹനം വാങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം കൃത്യമായി കൈമാറിയിട്ടുണ്ടോ എന്നതും ഇവിടെ പ്രസക്തമാണ്. അതല്ലെങ്കില്‍ ആരാണോ വാഹനം വാങ്ങിയത്, ആ വണ്ടിയുടെ രജിസ്റ്റര്‍ കഴിയുന്നത് വരെ പ്രശ്‌നം കമ്പനിക്കായിരിക്കും. ട്രാഫിക് ലംഘന ഡാറ്റയുമായി നേരിട്ട് ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബന്ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇനി മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ട്രാഫിക് ലംഘനത്തെ കുറിച്ചുള്ള പുതിയൊരു കാര്യം കൂടി ഉള്‍പ്പെടുത്തും. അതുകൊണ്ട് സൂക്ഷിച്ച് വാഹനമോടിച്ചാല്‍ കാശ് പോകില്ല എന്ന നയം നമുക്ക് ഗുണകരമാകും.

രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!

English summary
motor insurance premium hike for traffic violations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X