ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന രേഖകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ കൈവശം വെക്കാം
ദില്ലി: വാഹനമോടിക്കുമ്പോള്‍ വാഹന ഇന്‍ഷുറന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള നിര്‍ണായക രേഖകളുടെ ഒറിജിനല്‍ കോപ്പി ഇനിമുതല്‍ കൊണ്ടുപോകേണ്ടതില്ല. പിഴ ഒഴിവാക്കുന്നതിനായി അത്തരം രേഖകളുടെ ഇലക്ട്രോണിക് പതിപ്പ് ഡിജി ലോക്കര്‍ അല്ലെങ്കില്‍ എം-പരിവാഹന്‍ പ്ലാറ്റ്ഫോം വഴി അവതരിപ്പിക്കാമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. 2019ലെ പുതിയ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ നടപ്പിലാക്കിയതിനുശേഷം മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജി-ലോക്കര്‍ ആപ്ലിക്കേഷനില്‍ രേഖകള്‍ ലഭ്യമാണെന്ന വാദം പൗരന്മാര് ഉയര്‍ത്തി. എന്നാല്‍ ട്രാഫിക് പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ മന്ത്രാലയത്തിന്റെ പരിവാഹന്‍ ആപ്പിനെ സാധുതയുള്ളതായി കണക്കാക്കുന്നില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡയറക്ടര്‍ ജനറല്‍, പോലീസ് ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ മന്ത്രാലയം പറഞ്ഞു.

അത്തരം രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് ട്രാഫിക് പോലീസ് സ്വീകരിക്കുന്നില്ലെന്നും നിര്‍ണായക രേഖകളില്ലാതെ വാഹനമോടിക്കുന്നത് പരിഗണിച്ച് ആളുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്ത കേസുകളുണ്ട്. ഡിജി ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമാണെങ്കില്‍ മാത്രമേ അത്തരം രേഖകള്‍ നിയമപരമായി അംഗീകരിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. നിയമങ്ങള്‍ അനുസരിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാനടപടികളുമായി പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കിയത്. ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് മേലുള്ള അനാവശ്യമായ ഉപദ്രവവും പിഴയും നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications