കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന രേഖകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ കൈവശം വെക്കാം

  • By S Swetha
Google Oneindia Malayalam News

ദില്ലി: വാഹനമോടിക്കുമ്പോള്‍ വാഹന ഇന്‍ഷുറന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള നിര്‍ണായക രേഖകളുടെ ഒറിജിനല്‍ കോപ്പി ഇനിമുതല്‍ കൊണ്ടുപോകേണ്ടതില്ല. പിഴ ഒഴിവാക്കുന്നതിനായി അത്തരം രേഖകളുടെ ഇലക്ട്രോണിക് പതിപ്പ് ഡിജി ലോക്കര്‍ അല്ലെങ്കില്‍ എം-പരിവാഹന്‍ പ്ലാറ്റ്‌ഫോം വഴി അവതരിപ്പിക്കാമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. 2019ലെ പുതിയ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ നടപ്പിലാക്കിയതിനുശേഷം മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

ട്രംപിനെ കൊല്ലുന്ന നോട്ടവുമായി പതിനാറുകാരി.. ആരാണ് ലോകനേതാക്കളെ വിറപ്പിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ്? ട്രംപിനെ കൊല്ലുന്ന നോട്ടവുമായി പതിനാറുകാരി.. ആരാണ് ലോകനേതാക്കളെ വിറപ്പിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ്?

ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഡിജി-ലോക്കര്‍ ആപ്ലിക്കേഷനില്‍ രേഖകള്‍ ലഭ്യമാണെന്ന വാദം പൗരന്മാര്‍ ഉയര്‍ത്തി. എന്നാല്‍ ട്രാഫിക് പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ മന്ത്രാലയത്തിന്റെ പരിവാഹന്‍ ആപ്പിനെ സാധുതയുള്ളതായി കണക്കാക്കുന്നില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡയറക്ടര്‍ ജനറല്‍, പോലീസ് ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ മന്ത്രാലയം പറഞ്ഞു.

drivinglicense-1

അത്തരം രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് ട്രാഫിക് പോലീസ് സ്വീകരിക്കുന്നില്ലെന്നും നിര്‍ണായക രേഖകളില്ലാതെ വാഹനമോടിക്കുന്നത് പരിഗണിച്ച് ആളുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്ത കേസുകളുണ്ട്. ഡിജി ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമാണെങ്കില്‍ മാത്രമേ അത്തരം രേഖകള്‍ നിയമപരമായി അംഗീകരിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. നിയമങ്ങള്‍ അനുസരിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാനടപടികളുമായി പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കിയത്. ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് മേലുള്ള അനാവശ്യമായ ഉപദ്രവവും പിഴയും നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

English summary
Motor vehicles act 2019- the documents like driving license will kept in Electronic format
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X