കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ; മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

Google Oneindia Malayalam News

ദില്ലി: മോട്ടോർ വാഹന നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന നടപടികളാണ് ബിൽ ശുപാർശ ചെയ്യുന്നത്. ബില്ലിനെ രാജ്യസഭയിൽ 108 പേർ പിന്തുണച്ചപ്പോൾ 13 പേർ എതിർപ്പുമായി രംഗത്ത് എത്തി. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥകളിൽ ഒന്ന്. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബിൽ.

ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്

ആംബുലൻസ് അടക്കമുള്ള അടിയന്തിര സേവന വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 10000 രൂപയാണ് പിഴ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ ആയിരം രൂപ പിഴ ഈടാക്കുന്നതോടൊപ്പം മൂന്ന് മാസത്തേയ്ക്ക് ലൈസൻസ് റദ്ദ് ചെയ്യും.

road

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് സൃഷ്ടിക്കുന്ന അപകടങ്ങളിൽ വാഹന ഉടമയോ രക്ഷാകർത്താവോ ആയിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. 25000 രൂപ പിഴയും മൂന്ന് വർഷം ജയിൽവാസവും അനുഭവിക്കേണ്ടി വരും. വാഹന രജിസ്ട്രേഷൻ ഓൺലൈൻ വഴി ഡീലർമാർക്ക് തന്നെ ഇനി നൽകാം.

Recommended Video

cmsvideo
മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പാസ്സാക്കി

ട്രാഫിക് നിയമങ്ങളുടെ ലംഘനങ്ങൾ ഈടാക്കിയിരുന്ന പിഴ 100 രൂപയിൽ നിന്നും 500 ആയി ഉയർത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പതിനായിരം രൂപയാണ് പിഴ. നിലവിൽ ഇത് 2000 രൂപയാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയാണ് പിഴ. അപകടകരമായ ഡ്രൈവിംഗിനുള്ള പിഴ 5000ൽ നിന്നും പതിനായിരമാക്കി ഉയർത്തി. അമിതഭാരം കയറ്റി വാഹനം ഓടിച്ചാൽ 20000 രൂപയാണ് പിഴ. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ പിഴയീടാക്കും.

English summary
Motor vehicle amendment bill passed in rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X