ഫാഷന്‍ ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുടെ ദേഹത്ത് കൂറ്റന്‍ സ്‌റ്റേജ് തകര്‍ന്നുവീണു, വീഡിയോ കാണൂ
ദില്ലി: ദില്ലിയില്‍ ഫാഷന്‍ ഷോയ്ക്കിടെ സ്‌റ്റേജ് ലൈറ്റ് തകര്‍ന്നു വീണു. ദില്ലി സര്‍വ്വകലാശാല സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ ഷോയ്ക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. വിദ്യാര്‍ത്ഥികള്‍ റാമ്പില്‍ ചുവടുവെയ്ക്കവെ പടുക്കൂറ്റന്‍ സ്റ്റേജ് ലൈറ്റ് തകര്‍ന്നു വീഴുകയായിരുന്നു.
മത്സരാര്‍ത്ഥി സ്റ്റേജിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റേജില്‍ മറ്റ് മത്സരാര്‍ത്ഥികളും പരിപാടി സംഘാടകരും നില്‍പ്പുണ്ടായിരുന്നു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
പടുകൂറ്റന്‍ സ്റ്റേജ് ലൈറ്റ് തകര്‍ന്നു വീഴുന്ന വീഡിയോ യൂട്യൂബിലൂടെ പുറത്തുവന്നിട്ടുണ്ട്. ദില്ലിയിലെ ദേശബന്ധു സര്‍വ്വകലാശാലയുടെ വാര്‍ഷിക പരിപാടിയാണ് നടന്നത്.












Click it and Unblock the Notifications