കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടക വസ്തു കടിച്ച് വായ തകര്‍ന്ന ആന ചരിഞ്ഞു; വീണ്ടും പാലക്കാടേതിന് സമാന സംഭവം

  • By News Desk
Google Oneindia Malayalam News

കോയമ്പത്തൂര്‍: സ്‌ഫോടക വസ്തു കടിച്ച് വായക്ക് ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ആനക്കട്ടിയിലാണ് സംഭവം. പത്ത് വയസുള്ള ആനയാണ് ചരിഞ്ഞത്. കൃഷിയിടത്തില്‍ വന്യ ജീവികള്‍ കയറാതിരിക്കാന്‍ വെച്ച സ്‌ഫോടക വസ്തു കടിച്ചാണ് ആനയുടെ വായക്ക് പരിക്കേറ്റതെന്നാണ് അതികൃതര്‍ വ്യക്തമാക്കുന്നത്.

കൊറോണ കേസുകൾ കുത്തനെ മുകളിലേക്ക്! കേരളത്തിൽ 138 പേർക്ക് കൂടി കൊവിഡ്, 88 പേർക്ക് രോഗമുക്തികൊറോണ കേസുകൾ കുത്തനെ മുകളിലേക്ക്! കേരളത്തിൽ 138 പേർക്ക് കൂടി കൊവിഡ്, 88 പേർക്ക് രോഗമുക്തി

വന്‍ പൊളിച്ചെഴുത്തുകളുമായി കോണ്‍ഗ്രസ്; ഗ്രൂപ്പല്ല, ജനം തീരുമാനിക്കും, ഉപതിരഞ്ഞെടുപ്പ് തന്ത്രം ഇങ്ങനെവന്‍ പൊളിച്ചെഴുത്തുകളുമായി കോണ്‍ഗ്രസ്; ഗ്രൂപ്പല്ല, ജനം തീരുമാനിക്കും, ഉപതിരഞ്ഞെടുപ്പ് തന്ത്രം ഇങ്ങനെ

ജൂണ്‍ 20 ന്

ജൂണ്‍ 20 ന്

പരിക്കേറ്റ നിലയില്‍ ജംബുകണ്ടിയിലെ കൃഷിയിടത്തില്‍ ആനയെ കണ്ടെത്തിയെന്ന് ജൂണ്‍ 20 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ് സുരേഷും സംഘവും സ്ഥലത്തെത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ സുകുമാര്‍ ആണ് ആനയെ ചികിത്സിച്ചത്.

Recommended Video

cmsvideo
സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | Oneindia Malayalam
 ചികിത്സ

ചികിത്സ

പഴങ്ങള്‍ക്കുള്ളില്‍ മരുന്ന വെച്ചായിരുന്നു ആന്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതോടെ ഞായറാഴ്ച്ച ആനയെ കാട്ടില്‍ വിട്ടിരുന്നു. എന്നാല്‍ വീണ്ടും അവസ്ഥ മോശമായതോടെ ആന വീഴുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ വായിലെ പഴുപ്പുകള്‍ ഉണങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു.

സമാനസംഭവം

സമാനസംഭവം

തിങ്കളാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. നേരത്തെ സമാന സംഭവം കേരളത്തിലെ പാലക്കാട് ജില്ലയിലും ഉണ്ടായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചായിരുന്നു ഗര്‍ഭിണിയായ ആന ചരിഞ്ഞത്.പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസുള്ള പിടിയാനയായിരുന്നു ചരിഞ്ഞത്.

അന്വേഷണം

അന്വേഷണം

കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കുന്ന മൃഗങ്ങളെ തുരത്താന്‍ വേണ്ടി ഒരു ക്കിയ കെണിയിലായിരുന്നു ആന അകപ്പെട്ടത്.ഏറെ ഗൗരവത്തോടെയാണ് വിഷയം പരിഗണിക്കുന്നതും കുറ്റവാളികളെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.വായയ്ക്ക് പരിക്കേറ്റതോടെ ആഹാരം കഴിക്കാനാവാതെ ആരോഗ്യനില മോശമായിരുന്നു.

 വനപാലകര്‍ അറിയുന്നത്

വനപാലകര്‍ അറിയുന്നത്

മേയ് 25നായിരുന്നു ആനയെ കുറിച്ച് വനപാലകര്‍ അറിയുന്നത്. പിന്നീട് കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും പുഴയില്‍ തന്നെ ചരിയുകയായിരുന്നു. ശ്വാസ കോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍്ട്ട്.

പോസ്റ്റ് മോര്‍ട്ടം

പോസ്റ്റ് മോര്‍ട്ടം

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് ആന ഗര്‍ഭിണിയാണെന്ന് മനസിലായത്. തുമ്പിക്കൈ ഏറെ നേരം വെള്ളത്തില്‍ താഴ്ത്തി വച്ചതിനാല്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയെ ആദ്യം തന്നെ നിരീക്ഷച്ചപ്പോല്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കരയ്ക്ക് കയറ്റാനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിയുകയായിരുന്

English summary
Mouth Injury; Wild elephant died In TamilNadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X