അഞ്ച് വര്‍ഷത്തിനിടെ സമ്പാദ്യം മൂന്നിരട്ടിയായി: മമതാ ബാനര്‍ജിയുടെ മരുമകന് വിവാദത്തില്‍
കൊല്‍ക്കത്ത: അഞ്ച് വര്‍ഷത്തിനിടെ മൂന്നിരട്ടി സമ്പാദ്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്. 2014ന് ശേഷം ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ അഭിഷേക് ബാനര്‍ജിയുടെ വരുമാനമാണ് മൂന്നിരട്ടിയായി ഉയര്‍ന്നിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാം തവണയാണ് അഭിഷേക് ബാനര്‍ജി ഒരേ സീറ്റില്‍ നിന്ന് മത്സരിക്കുന്നത്. 71.4 ലക്ഷത്തിന്റെ വരുമാനമാണ് 2019ലുള്ളത്. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 23. 57 ലക്ഷമെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
96000 രൂപ മൂല്യമുള്ള 30 ഗ്രാം സ്വര്‍ണ്ണം, 1500 രൂപ മൂല്യമുള്ള 40 ഗ്രാം വെള്ളി എന്നിവയും അഭിഷേക് ബാനര്‍ജിക്കുണ്ട്. ഭാര്യയുടെ സ്വത്തുക്കള്‍ 1.5 കോടി മൂല്യമുള്ളവയാണെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. പ്രത്യേകം വീട്ടില്‍ പ്രത്യേക സുരക്ഷയോടെ താമസിക്കുന്ന അഭിഷേക് മമതാ ബാനര്‍ജിയുടെ വിലാസമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്. സത്യവാങ്മൂലത്തില്‍ ക്രമക്കേടുണ്ടെന്നാണ് എതിര് പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കെട്ടിടം വാടകക്ക് കൊടുത്തതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് ഇടതുപക്ഷവും ബിജെപിയും ആരോപിക്കുന്നു.

സിഇഎസ്സി സെക്യുരിറ്റി ഡെപ്പോസിറ്റായി 1,14,300 രൂപയുണ്ടെന്നും സഹായമായി 2,75,00 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും അഭിഷേക് വെളിപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ഐഎംഐ ബെല്‍ജിയത്തില്‍ നിന്ന് ഉന്നത മാര്‍ക്കോടെ വിജയിചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അഫിലിയേഷന് ഇല്ലാത്തതിന്റെ പേരില്‍ ഈ സ്ഥാപനം വിവാദത്തില്‍ അകപ്പെട്ടിരുന്നു. തനിക്കെതിരെ ക്രിമിനല്‍ കേസുകളില്ലെന്നും അഭിഷേക് പ്രഖ്യാപിച്ചിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications