Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴകം അതുംനേടിയെടുത്തു!കേന്ദ്രസര്‍ക്കാരിന് മുട്ടുവിറച്ചു,തമിഴ്‌നാടിനെ 'നീറ്റില്‍'നിന്ന് ഒഴിവാക്കും?

തമിഴ്നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കണമെന്ന ബില്‍ നിയമസഭ നേരത്തെ പാസാക്കിയിരുന്നു.

ചെന്നൈ: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നടത്തുന്ന അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി സി വിജയഭാസ്‌ക്കര്‍ അറിയിച്ചു.

നീറ്റ് പരീക്ഷയുടെ പരിധിയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിന് പിന്തുണ നേടി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി സി വിജയഭാസ്‌ക്കര്‍, വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന്‍ എന്നിവര്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെപി നഡ്ഡ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ച നടത്തിയിരുന്നു.

എയിംസിന്റെ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും...

എയിംസിന്റെ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും...

തമിഴ്‌നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണുണ്ടായതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കി. നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറും പറഞ്ഞിരുന്നു. കഴിഞ്ഞ ബജറ്റില്‍ തമിഴ്‌നാടിന് അനുവദിച്ച എയിംസ് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാമീണ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് വാദം...

ഗ്രാമീണ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് വാദം...

അഖിലേന്ത്യാ തലത്തില്‍ പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കുന്നത് സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തെ ബാധിക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍, എന്‍ജിനീയറിംഗ് സീറ്റുകളിലേക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുന്നത്.

തമിഴ്‌നാടിനെ ഒഴിവാക്കിയേക്കും?

തമിഴ്‌നാടിനെ ഒഴിവാക്കിയേക്കും?

ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരീക്ഷയ്ക്ക് പരിശീലനത്തിനുള്ള സൗകര്യമില്ലെന്നും സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്തെ നീറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ബില്‍ നിയമസഭ ഐക്യകണ്‌ഠേന നേരത്തെ പാസാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+