ധ്രുവ് റാഠിയെ പൂട്ടാൻ നീക്കങ്ങൾ, 24 മണിക്കൂറിനിടെ രണ്ട് മാനനഷ്ടക്കേസുകളിൽ ധ്രുവ് റാഠിക്ക് നോട്ടീസ്

ന്യൂ ഡൽഹി: മോദി വിമർശകനായ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ കുരുക്കാൻ നീക്കങ്ങൾ. 24 മണിക്കൂറിനിടെ രണ്ട് കേസുകളിലാണ് ധ്രുവ് റാഠിക്ക് മാനനഷ്ട നോട്ടീസുകൾ ലഭിച്ചിരിക്കുന്നത്. 2018ലെ ഒരു കേസിൽ പുതിയ നോട്ടീസ് അയച്ചത് കൂടാതെ മറ്റൊരു പുതിയ മാനനഷ്ടക്കേസും ധ്രുവ് റാഠിയുടെ യൂട്യൂബ് വീഡിയോകൾക്കെതിരെ ഫയൽ ചെയ്തിരിക്കുകയാണ്.

ബിജെപി ഐടി സെൽ പാർട് ടു എന്ന വീഡിയോയ്ക്ക് എതിരെ 2018ലാണ് ബിജെപി ഐടി സെല്ലിലെ അംഗമായ വികാസ് പാണ്ഡെ ധ്രുവ് റാഠിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. ധ്രുവ് റാഠിക്ക് നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ വികാസ് പാണ്ഡെ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഡൽഹി കോടതിയുടെ നടപടി.

2028 മുതൽ ധ്രുവ് റാഠിക്ക് നോട്ടീസ് അയക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ രാജ്യത്തിന് പുറത്ത് ആയതിനാൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ 50 ലക്ഷം രൂപ ഒരാൾക്ക് വാഗ്ദാനം ചെയ്തുവെന്ന് ധ്രുവ് റാഠിയുടെ വീഡിയോയിൽ പറയുന്നത് നുണയാണെന്നാണ് വികാസ് പാണ്ഡെയുടെ വാദം.

Dhruv Rathee

ധ്രുവ് റാഠിയുടെ വീഡിയോ അരവിന്ദ് കെജ്രിവാളും റീട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ധ്രുവ് റാഠിക്കും കെജ്രിവാളിനും എതിരെ മാനനഷ്ടക്കേസ് കൊടുത്തത്. അരവിന്ദ് കെജ്രിവാൾ മാപ്പ് പറഞ്ഞെങ്കിലും ധ്രുവ് റാഠി കോടതിക്ക് മുന്നിൽ ഹാജരായില്ല. ഇപ്പോൾ കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത് കൈപ്പറ്റാൻ ധ്രുവ് റാഠി വീടിന് പുറത്തേക്ക് വന്നില്ല. അതിനാൽ തന്റെ വക്കീൽ ഗുരുഗ്രാമിലെ ധ്രുവ് റാഠിയുടെ വീടിന് മുന്നിൽ നോട്ടീസ് പതിപ്പിക്കുകയാണ് ചെയ്തത്, വികാസ് പാണ്ഡെ പ്രതികരിച്ചു.

ഇത് കൂടാതെ സാകേത് കോടതിയിൽ മറ്റൊരു മാനനഷ്ടക്കേസ് പുതിയതായി ധ്രുവ് റാഠിക്കെതിരെ അഭിഭാഷകയായ അമിത സച്ച്ദേവയാണ് നൽകിയിരിക്കുന്നത്. ധ്രുവ് റാഠിയുടെ ഒരു വീഡിയോയിൽ രാമനും സീതയും വനവാസത്തിന് പോയപ്പോൾ മദ്യവും മാംസവും കഴിച്ചിരുന്നു എന്ന് പറഞ്ഞുവെന്നും ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതിൽ നിന്നും ധ്രുവ് റാഠിയെ വിലക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma