കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഭര്‍ത്താവിനെ കിട്ടാന്‍ മറ്റൊരുത്തന്റെ ഭാര്യയാകുന്ന ഗതികേട്; യുട്യൂബ് ചിത്രം വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തത് മൂലം ഒരു ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ ഈ ബില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. മുത്തലാഖ് നിരോധിക്കാനുള്ള നീക്കം മുസ്ലീം പുരുഷന്‍മാര്‍ക്ക് വിരുദ്ധമാണെന്ന് പറയുമ്പോള്‍ അറിയാം അത് എത്രത്തോളം സ്ത്രീ സൗഹൃദപരമാണെന്ന്. എന്നാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ സജീവമായ നിക്കാഹ് ഹലാല എന്നൊരു ആചാരത്തെക്കുറിച്ച് ഹൃസ്വചിത്രം തയ്യാറാക്കിയ പ്രമുഖ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയാണ് ഇപ്പോള്‍ യാഥാസ്ഥിതിക വിഭാഗത്തിന്റെ അതിക്രമം നേരിടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണൻ വിയർക്കും.. പിബിയും വിചാരണയ്ക്ക്!
ജനുവരി 18ന് യുട്യൂബില്‍ റിലീസ് ചെയ്ത മിയാന്‍ കല്‍ ആനാ എന്ന ഹൃസ്വചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പോലും നിരൂപകപ്രശംസ നേടിയിട്ടുണ്ട്. പക്ഷെ ഫത്വ പാര്‍ട്ടികള്‍ക്ക് ഇതത്ര രസിച്ചമട്ടില്ല. ശരിയത്തിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് നവാസുദ്ദീന്‍ ഇത്തരം ചിത്രങ്ങള്‍ ചെയ്യുന്നതെന്ന് ദിയോബന്ദ് ഫത്വ ഓണ്‍ലൈന്‍ ചെയര്‍മാന്‍ മൗലാന അര്‍ഷാദ് ഫറൂഖി പറയുന്നു. ഹലാലാ നിയമവിരുദ്ധമാണെങ്കില്‍ സിനിമ കാണുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് മൗലാന വ്യക്തമാക്കുന്നത്.

nawazuddin

മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ബോധവത്കരിക്കാനാണ് ചിത്രം ചെയ്തതെന്ന് നവാസുദ്ദീന്റെ മാനേജര്‍ വ്യക്തമാക്കി. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രം ആദ്യ പ്രദര്‍ശിപ്പിച്ചത്. ഭാര്യയെ മൊഴിചൊല്ലിപ്പോയ ഒരു ഭര്‍ത്താവിന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ടാമതൊരു ആള്‍ വിവാഹം ചെയ്ത് വിവാഹമോചനം നടത്തിയാല്‍ മാത്രമേ വിവാഹം ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ ചിത്രം 10 അവാര്‍ഡുകള്‍ നേടിയെങ്കിലും മുസ്ലീം പുരോഹിതന്‍മാര്‍ ഇതില്‍ അത്ര തൃപ്തരല്ല.

മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ഈ അവസ്ഥ പീഡനത്തില്‍ നിന്നും ഒട്ടും അകലെയല്ലെന്ന് മുസ്ലീം വനിതാ വ്യക്തിനിയമ ബോര്‍ഡ് മേധാവി ഷായിസ്ത അംബര്‍ പറയുന്നു. സര്‍ക്കാര്‍ പിന്തുണ നല്‍കിയാല്‍ എല്ലാ ഗ്രാമങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും ഇവര്‍ വ്യക്തമാക്കി.

English summary
a movie based on ‘Halala’ angers clerics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X