കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ നടപടി ജെയിംസ് ബോണ്ടിനെ പോലെ; അനധികൃത സ്വത്ത് കണ്ടെത്തിയാൽ അത് സർക്കാരിന്

ഇതിനിടെ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശുദ്ധ അസംബന്ധമാണെന്ന് പി.ചിദംബരം പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ദില്ലി: എൻആർഐ അക്കൗണ്ട് മരവിപ്പിച്ചെന്ന് സിബിഐയുടെ അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി കാർത്തി ചിദംബരം രംഗത്ത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ അകപ്പെട്ടത് പോലെയാണ് സിബിഐ നടപടിയെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും പി. ചിദംബരം പറഞ്ഞു.തനിക്ക് വെളിപ്പെടുത്താത്ത ആസ്തികളുണ്ടെന്നു ആരോപിക്കുന്ന സിബിഐ എന്തുകൊണ്ട് അത് വെളിപ്പെടുത്തുന്നില്ലെന്നും ചിദംബരം ചോദിക്കുന്നുണ്ട്.

ജിഡിപി വളർച്ച താഴേക്ക്; കാരണം നോട്ട് നിരോധനവും ജിഎസ്ടിയും, തുറന്നടിച്ച് മൻമോഹൻ സിങ്ജിഡിപി വളർച്ച താഴേക്ക്; കാരണം നോട്ട് നിരോധനവും ജിഎസ്ടിയും, തുറന്നടിച്ച് മൻമോഹൻ സിങ്

എന്റേതോ കുടുംബത്തിന്റേതോ ഏതെങ്കിലും രേഖകളില്ലാത്ത അസ്തികൾ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാരിനായിരിക്കും അതിന്റെ ഉടമസ്ഥാവകാശമെന്ന് കാർത്തി ചിദംബരം പറഞ്ഞു.സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനും മുൻപ് കാർത്തി വിദേശത്ത് പോകുകയും അവിടെയുളള ബാങ്ക് അകൗണ്ടുകൾ റദ്ദാക്കിയെന്നും സിബിഐ കോടതിയെ അറിയിച്ചു.

karthi chithambaram

കഴിഞ്ഞ ജൂൺ 14 ആണ് കാർത്തി ചിദംബരത്തിന് നേരെ അഴിമതി കേസിൽ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാ ബോറ കൊലക്കേസില്‍ ജയിലിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐ എന്‍ എക്സ് നെറ്റു വർക്കുമായി ബന്ധപ്പെട്ട കേസിലാണ് സി ബി ഐ കാര്‍ത്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടിക്കെതിരെ സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്.

English summary
Hours after CBI told the Supreme Court that Karti Chidambaram was prevented from travelling abroad as he was closing several of his foreign bank accounts, Karti made a stinging response to the probe agency's allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X