സിനിമ കണ്ട് ചിരിച്ച് ചിരിച്ച് 22കാരന്‍ മരിച്ചു
മുംബൈ: ചിരി ആരോഗ്യത്തിന് നല്ലതാണ്. അതേ പോലെ തന്നെ അധികമായാല്‍ അമൃതും വിഷം എന്നുമുണ്ട് ചൊല്ല്. ചിരി അധികമായതാണ് മുംബൈയിലെ മംഗേഷ് എന്ന 22 കാരന് വിനയായത്. കാമുകിക്കൊപ്പം മള്‍ട്ടിപ്ലക്‌സിലിരുന്ന് ഗ്രാന്‍ഡ് മസ്തി കാണുന്നതിനിടെയാണ് ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.
സിനിമ കാണുന്നതിനിടെ മംഗേഷ് കുറേയധികം ചിരിച്ചതാണ് അപകടകാരണമായത്. ചിരിച്ച് ചിരിച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മംഗേഷിനെ വസായ് വെസ്റ്റിലെ കര്‍ദിനാള്‍ ഗ്രേസിസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സിനിമ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഒരു യുവാവ് കുഴഞ്ഞുവീണതായി വിവരം ലഭിച്ചതെന്നും ഉടന്‍തന്നെ അയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും കെ ടി വിഷന് ഡയറക്ടര്‍ രാകേഷ് ഷാ പറഞ്ഞു. വൈകുന്നേരം ആറ് മണിക്കുള്ള ഷോയ്ക്കിടെയായിരുന്നു സംഭവം. മണിക്പൂര്‍ സ്‌റ്റേഷനില്‍ നിന്നും പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
സെപ്തംബര്‍ 13 പുറത്തിറങ്ങിയ വിവേക് ഒബ്‌റോയ് ചിത്രമാണ് ഗ്രാന്‍ഡ് മസ്തി. അശോക് തകേരിയ നിര്‍മിച്ച് ഇന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോക്‌സ് ഓഫീസ് ഹിറ്റ് എന്ന് പേരുകേള്‍പ്പിച്ചുകഴിഞ്ഞു ഇതിനോടകം ഈ വിവേക് ഒബ്‌റോയ് തമാശച്ചിത്രം.












Click it and Unblock the Notifications