Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിലേക്ക് മാറിയപ്പോൾ സംഭവിച്ചത്..ഗുണവും ദോഷവും..വൈറലായി യുവതിയുടെ കുറിപ്പ്

ബെംഗളൂരുവിലൊരു ജോലി, അവിടുത്തെ താമസം ഇതൊക്കെ പല യുവാക്കൾക്കും സ്വപ്നമാണ്. എന്നാൽ ബെംഗളൂരു പോലൊരു നഗരത്തിലേക്ക് ജീവിതം പറിച്ച് നടുമ്പോൾ നിരവധി അപ്രതീക്ഷിത അനുഭവങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും എന്ന് മറക്കരുത്. കാലാവസ്ഥ മുതൽ ഗതാഗതക്കുരുക്ക് വരെ നിങ്ങളുടെ പ്രതീക്ഷകളെ പൂർണമായും മാറ്റിമറിക്കുന്ന കാര്യങ്ങളായിരിക്കും അത്. എന്തായാലും ബെംഗളൂരിലേക്ക് ചേക്കേറിയപ്പോൾ തന്നെ കാത്തിരുന്നത് എന്തൊക്കെയാണെന്ന് പറയുന്ന ഒരു ടെക്കിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചകർച്ചയാകുന്നത്. മീഹക് അഗർവാൾ എന്ന യുവതിയാണ് അനുഭവങ്ങൾ പങ്കിട്ടത്.

ബെംഗളൂരിലേക്ക് മാറുകയാണോ? ഞാൻ മാറും മുൻപ് ആരെങ്കിലും ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്ന വരികളോടെയാണ് അവർ തൻ്റെ വീഡിയോ പങ്കുവെച്ചത്.

girlban

സ്വപ്നസുന്ദരമായ കാലാവസ്ഥ, പക്ഷേ എപ്പോൾ വേണമെങ്കിലും മഴ

ബെംഗളൂരുവിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പലരും ചൂണ്ടിക്കാണിക്കുന്നത് ഇവിടുത്തെ കാലാവസ്ഥയാണ്. വർഷം മുഴുവൻ താരതമ്യേന സുഖകരമായ അന്തരീക്ഷമാണ് നഗരത്തിലുള്ളത്. എന്നാൽ ആ കാലാവസ്ഥയ്ക്ക് ഒരു മറുവശവുമുണ്ടെന്ന് മീഹക് പറയുന്നു. ഒരു നിമിഷം തെളിഞ്ഞുനിൽക്കുന്ന ആകാശം അടുത്ത നിമിഷം മഴയായി മാറാം. പെട്ടെന്നുള്ള മഴ പലപ്പോഴും യാത്രകളടക്കം പല പ്ലാനുകളും ഇല്ലാതാക്കാറുണ്ടെന്ന് അവർ പറയുന്നു.

വീട് കണ്ടെത്തൽ എളുപ്പമല്ല

പുതിയതായി നഗരത്തിലെത്തുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് താമസസ്ഥലം കണ്ടെത്തുന്നത് ആണ്. മീഹകിന്റെ അഭിപ്രായത്തിൽ ബെംഗളൂരുവിൽ വീട് അന്വേഷിക്കുന്നത് ഒരു മുഴുവൻ സമയ ജോലിക്ക് തുല്യമാണ്. അനുയോജ്യമായ വീട് കണ്ടെത്താൻ ദിവസങ്ങളോ ആഴ്ചകളോ ചെലവഴിക്കേണ്ടി വരാം. ഇനി വീട് കിട്ടിയാൽ തന്നെ ഡെപ്പോസിറ്റ് തീർച്ചായും നിങ്ങളെ ഞെട്ടിക്കുമെന്നാണ് മീഹക് പറയുന്നത്.

അഞ്ച് കിലോമീറ്റർ ദൂരം, പക്ഷേ 40 മിനിറ്റ് യാത്ര

ബെംഗളൂരുവിന്റെ മറ്റൊരു മുഖമാണ് ഗതാഗതക്കുരുക്ക്. ദൂരം നോക്കി യാത്രാ സമയം കണക്കാക്കുന്നവർക്ക് നഗരം വലിയ പാഠമാണ് നൽകുന്നത്. അഞ്ച് കിലോമീറ്റർ മാത്രമുള്ള യാത്രയ്ക്ക് പോലും 30 മുതൽ 40 മിനിറ്റ് വരെ എടുക്കാൻ സാധ്യതയുണ്ടെന്ന് മീഹക് പറയുന്നു. ഇവിടെ ദൂരത്തേക്കാൾ പ്രധാനം സമയമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ദോശയോടുള്ള പ്രണയം എപ്പോൾ തുടങ്ങുമെന്ന് അറിയില്ല

ബെംഗളൂരുവിലെ ജീവിതം ഭക്ഷണശീലങ്ങളെയും സ്വാധീനിക്കുമെന്നാണ് മീഹകിന്റെ അനുഭവം. ആദ്യകാലത്ത് പരിചയമില്ലാത്ത പല ഭക്ഷണങ്ങളും പിന്നീട് ദിനചര്യയുടെ ഭാഗമാകുന്നു. തനിക്കും അങ്ങനെ തന്നെയായിരുന്നുവെന്ന് അവർ പറയുന്നു. ഇപ്പോൾ രാവിലെ എട്ടുമണിക്കേ ദോശ കഴിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് താൻ മാറിയെന്നാണ് അവർ തമാശയായി കുറിച്ചത്.

സമൂഹം ഒറ്റപ്പെടാൻ അനുവദിക്കില്ല

പുതിയ നഗരത്തിലേക്ക് മാറുമ്പോൾ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഒറ്റപ്പെടൽ. എന്നാൽ ബെംഗളൂരുവിൽ അതിന് സാധ്യത കുറവാണെന്നാണ് മീഹകിന്റെ അഭിപ്രായം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികളും മീറ്റപ്പുകളും സാമൂഹിക കൂട്ടായ്മകളും പുതിയ ആളുകൾക്ക് സൗഹൃദങ്ങൾ കണ്ടെത്താൻ സഹായിക്കും.

രാത്രി ജീവിതം പ്രതീക്ഷിക്കുന്നവർക്ക് ചെറിയ നിരാശ

മുംബൈയോ ഡൽഹിയോ പോലുള്ള നഗരങ്ങളിൽ നിന്നെത്തുന്നവർക്ക് ബെംഗളൂരു ചിലപ്പോൾ വ്യത്യസ്ത അനുഭവമായിരിക്കും. നഗരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും രാത്രി 10 മുതൽ 11 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കാറുണ്ടെന്ന് മീഹക് ചൂണ്ടിക്കാട്ടി. രാത്രി വൈകിയും സജീവമായ നഗരജീവിതം പ്രതീക്ഷിക്കുന്നവർക്ക് ഇത് ആദ്യം അതിശയമായി തോന്നാമെങ്കിലും പിന്നീട് അതും ജീവിതശൈലിയുടെ ഭാഗമാകും എന്നാണ് മീഹക് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+