അതു മൗഗ്ലിയല്ല!! കുട്ടിയെ വളര്‍ത്തിയത് കുരങ്ങന്മാരുമല്ല!! ആ രഹസ്യം പുറത്ത്...
ഒരു വര്‍ഷം മുന്‍പ് കുട്ടിയെ വീട്ടില്‍ നിന്നു കാണാതാവുകയെന്ന് മുത്തച്ഛന്
ലഖ്നൗ: കുട്ടികള്‍ക്കു പ്രിയപ്പെട്ട കഥാപാത്രമായ മൗഗ്ലിയെപ്പോലെ കാട്ടില്‍ നിന്നു കണ്ടെടുത്ത പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പത്രങ്ങളിലൂടെയും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയും ശ്രദ്ധേയയായ ഒമ്പതു വയസ്സുകാരി തങ്ങളുടെ കാണാതായ കൊച്ചുമകളാണെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ കംലാപൂര്‍ ഗ്രാമത്തിലെ കാട്ടില്‍ നിന്നാണ് കുരങ്ങന്റെ ചേഷ്ഠകള്‍ കാണിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കുരങ്ങന്മാരായിരിക്കാം എടുത്തു വളര്‍ത്തിയതെന്നും ഇതുകൊണ്ടാവാം ഇത്തരത്തില്‍ പെരുമാറുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് അനാഥാലയത്തിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നാണ് വീട്ടില്‍ തങ്ങളുടെ കൊച്ചുമകളായ അവളെ കാണാതായതെന്ന് മുത്തച്ഛനെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ഹമീദ് അലി ഷാ പറഞ്ഞു. ഇത്രയും നാള് അവള് എവിടെയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും കാട്ടില്‍ എങ്ങനെ എത്തിയെന്നതിനെ കുറിച്ച് അറിയില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും അലി വ്യക്തമാക്കി. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവാന്‍ ഹമീദും അമ്മാവന് ബുല്ലര്‍ ഷായുമാണ് എത്തിയത്. ലഖ്നൗവിലെ ഒരു അനാഥാലയത്തിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications