കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് സമത്വത്തിന് പിന്തുണയുമായി മോസില്ല, ഫ്രീ ബേസിക്‌സ് സമത്വം തകര്‍ക്കും

  • By Athul
Google Oneindia Malayalam News

ദില്ലി: നെറ്റ് സമത്വമാണ് ഇന്റര്‍നെറ്റിന്റെ വിജയത്തിന് പിന്നിലെന്ന് മോസില്ല. നെറ്റ് സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അഭിപ്രായം അറിയിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തിയ സര്‍വ്വെയിലാണ് മോസില്ലയുടെ പ്രതികരണം.

ഫെയ്‌സ്ബുക്കിന്റെ 'ഫ്രീ ബേസിക്‌സ്' പോലുള്ളവ നെറ്റ് സമത്വത്തിന് ഭീക്ഷണിയാണെന്നാണ് മോസില്ലയുടെ അഭിപ്രായം. നെറ്റ് സമത്വത്തിന് ഫ്രീ ബേസിക്‌സ് ഭൂക്ഷണിയാകുന്നു എന്ന പരാതിയെതുടര്‍ന്നാണ് അഭിപ്രായ ശേഖരണത്തിനായി ട്രായ് മുന്നോട്ട് വന്നത്.

MOZILLA

ചില ഉള്ളടക്കങ്ങള്‍ സൗജന്യമായും മറ്റുള്ളവ പണം നല്‍കിയും ഉപയോഗിക്കേണ്ടിവരുന്നത് ഇന്റര്‍നെറ്റിന്റെ പ്രചാരണം നശിപ്പിക്കും. ഇന്റര്‍നെറ്റിലേക്ക് എല്ലാവര്‍ക്കും ഒരേപോലെ പ്രവേശനം ഉറപ്പാക്കുമെന്ന് പറയുമ്പോഴും പുതിയ സംരഭകരെ ഇവര്‍ എങ്ങനെ സ്വാഗതം ചെയ്യുമെന്നത് സംശയം തന്നെയാണെന്നും മോസില്ല പറയുന്നു.

ഒരേ ഡേറ്റാ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയമാണ് മോസില്ല പിന്തുണയ്ക്കുന്നത്. ബംഗ്ലാദേശിലും ആഫ്രിക്കന്‍ രാജ്യങ്ങലിലും ഫയര്‍ഫോക്‌സ് ഒഎസില്‍ ഇത്തരം സംവിധാനം നടപ്പിലാക്കാന്‍ പദ്ധയി ഉണ്ടെന്നും മോസില്ല പ്രതിനിധികള്‍ പറഞ്ഞു.

English summary
mozilla against facebook's free basics they reported in trai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X