അമ്പലത്തില്‍ കൂട്ട ബലാല്‍സംഗം; രണ്ടു പൂജാരികള്‍ അറസ്റ്റില്‍, മിഠായി നല്‍കി വശീകരിച്ച് പീഡനം
ഭോപ്പാല്‍: അമ്പലത്തില്‍ ക്രൂരമായി നടന്ന പീഡനമായിരുന്നു കശ്മീരിലെ കത്വയില്‍ നടന്നത്. രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഈ സംഭവം സാക്ഷ്യം വഹിച്ചത്. എന്നാല്‍ സമാനമായ മറ്റൊരു സംഭവം നടന്നിരിക്കുന്നു മധ്യപ്രദേശില്‍. കര്‍ഷക കുടുംബത്തിലെ അഞ്ചു വയസുകാരിയെ രണ്ട് പൂജാരികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം.

മിഠായി കൊടുത്ത് മയക്കി അമ്പലത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജു പണ്ഡിറ്റ്, ബട്ടോലി പ്രജാപതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടുപരിസരത്ത് കൊണ്ടുവിടുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മയോട് കാര്യം പറഞ്ഞു. എന്നാല്‍ പീഡനം നടന്നത് പറഞ്ഞില്ല. ഏറെ നേരം ചോദിച്ചപ്പോള്‍ പൂജാരിമാരുടെ പേര് പറഞ്ഞു. കുടുംബം പോലീസില്‍ പരാതിപ്പെട്ടു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റു പെണ്‍കുട്ടികളെയും പൂജാരിമാര്‍ പീഡിപ്പിച്ചുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കുന്ന നിയമം മധ്യപ്രദേശ് നിയമസഭ പാസാക്കിയിരുന്നു.












Click it and Unblock the Notifications