'മോഷ്ടിച്ചില്ലെങ്കില്‍ കൈ പൊള്ളില്ല'; അഞ്ച് കുട്ടികളുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയ കഥ ഇങ്ങനെ..
തന്റെ മകന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചഗന്‍ലാല്‍ എന്നയാളാണ് കുട്ടികളുടെ കൈ പൊള്ളിച്ചത്.
രത്‌ലാം: മോഷണ കുറ്റം ആരോപിച്ച് കുട്ടികളുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഈ ക്രൂരത. മധ്യപ്രദേശിലെ നര്‍സിംഗ്പാദ ഗ്രാമത്തിലാണ് സംഭവം നടന്നത്.
എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളുടെ കൈയ്യാണ് എണ്ണയില്‍ മുക്കിയത്. തന്റെ മകന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചഗന്‍ലാല്‍ എന്നയാളാണ് കുട്ടികളുടെ കൈ പൊള്ളിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. കുട്ടികളെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുറ്റം ചെയ്തില്ലെങ്കില്‍ കൈ പൊള്ളില്ലെന്ന് പറഞ്ഞാണ് കുട്ടികളുടെ കൈ എണ്ണയില്‍ മുക്കിയത്. കുട്ടികളെ ക്രീരതയ്ക്കിരയാക്കിയ ചഗന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications