കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയെ മറികടന്ന് മധ്യപ്രദേശ് ഗിന്നസ് റെക്കോഡിലേക്ക് !!! 12മണിക്കൂർ കൊണ്ട് നട്ടത് 6.6 കോടി മരങ്ങൾ

ഗിന്നസ് റെക്കോഡ് ലക്ഷ്യമെന്ന് മധ്യപ്രദേശ് സർക്കാർ

  • By Ankitha
Google Oneindia Malayalam News

ഭോപ്പാൽ: ഉത്തർപ്രദേശിനെ മറികടന്ന് മധ്യപ്രദേശ് ലോക റെക്കോഡിലേക്ക്. 12 മണിക്കൂർ കൊണ്ട് തട്ടത് 96.6 കോചി മരങ്ങൾ. സംസ്ഥാനത്തെ 15 ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരുടേയും വിദ്യാർഥികളുടേയും സഹായത്തോടെയാണ് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. ഞായറാഴ്ച രാവിലെ നർമദ നദീതടത്തോട് ചേർന്ന പ്രദേശത്താണ് തൈകൽ നട്ടുപിടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7 മണിക്കാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.

sivaraj singh chowhan

ഉത്തർപ്രദേശിനെ തകർത്ത് മധ്യപ്രദേശ് ഉത്തർപ്രദേശിന്റെ ലോക റെക്കോഡാണ് ഇവിടെ മധ്യപ്രദേശ് തകർത്തിരിക്കുന്നത്.24 മണിക്കൂർ കൊണ്ട് അഞ്ച് കോടി മരങ്ങളാണ് യുപി സർക്കാർ നട്ടിരുന്നത്.

വനവകുപ്പിന്റെ സംഭാവന

വനവകുപ്പിന്റെ സംഭാവന

മധ്യപ്രദേശിൽ വനം വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ മാത്രം 3.4 കോടി മരങ്ങളാണ് നട്ടിരിക്കുന്നത്.കൂടാതെ സർക്കാരിന്റെ പദ്ധതിയിൽ പൊതുജനങ്ങളും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

മധ്യപ്രദേശിലെ ജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും വിദ്യാർഥികളുടേയും കൂട്ട സംരംഭമാണ് മരം നടൽ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൽ, മറ്റു വിവിധയിനം മരങ്ങൾ നട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള ശ്രമം

പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള ശ്രമം

ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാനുള്ള ഇന്ത്യയുടെ പങ്കാളിത്വമാണ് മധ്യപ്രദേശ് ജനങ്ങൾ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഗിന്നസ് റെക്കോഡ് ലക്ഷ്യം

ഗിന്നസ് റെക്കോഡ് ലക്ഷ്യം

മരം നടൽ കൊണ്ട് മധ്യപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത് ഗിന്നസ് റെക്കോഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മരം നട്ടതിന്റെ റെക്കോഡാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ഗിന്നസ് റെക്കോഡ് അധികൃതർ സർക്കാരിന്റെ മരം നടൽ വിലയിരുത്തിയിരുന്നു.

പാരീസ് ഉടമ്പടി

പാരീസ് ഉടമ്പടി

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ചെറുക്കുന്നതുമായി ബന്ധപ്പെട്ട അന്തരദേശീയ ഉടമ്പടിൽ ഇന്ത്യയും അംഹമാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് വനവൽകരണത്തിനായി 600 കോടി രൂപ ചിലവഴിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ കൂടാതെ 96 രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പ് വച്ചിട്ടുണ്ട്.

പാരീസ് ഉടമ്പടിക്കെതിരെ അമേരിക്ക

പാരീസ് ഉടമ്പടിക്കെതിരെ അമേരിക്ക

കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ,റഷ്യ,ചൈന എന്നിവരെ വെറുതെ വിടുന്നതാണ് പാരീസ് കാലാവസ്ഥ ഉടമ്പടിയെന്ന് ട്രംപ് വ്യക്തമാക്കി.

English summary
One of the most successful investors in the world, Warren Buffet once said, "Someone is sitting in the shade today because someone planted a tree a long time ago."India is the world's third-biggest emissions generator, and the recent drive is a great move on our country's part.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X