തെറ്റ് പറ്റിപ്പോയി, മാപ്പ് തരണമെന്ന് എംപി
ലഖ്‌നൊ: ഒരുപാട് തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് തരണമെന്നും എം പി പരസ്യമായി അപേക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ ഏത്വായിലാണ് സമാജ് വാദി പാര്‍ട്ടി എം പിയായ പ്രേംദാസ് കതേരിയ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞത്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പിലും തന്നെ ജയിപ്പിക്കണമെന്നും ഇയാള്‍ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവിന്റെ സ്വദേശമാണ് ഏത്വ. ഇവിടത്തെ എം പിയും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പ്രേംദാസ് കതേരിയ. 50 സ്‌കീമുകളിലായി 260 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ജസ്വന്ത് നഗറില്‍ നടത്തിയ പ്രസംഗത്തിലാണ് എസ് പി എം പിയായ കതേരിയ ജനങ്ങളോട് മാപ്പ് ചോദിച്ചത്.

തെറ്റ് പറ്റിപ്പോയി. എന്റെ എല്ലാ തെറ്റുകളും എനിക്കറിയാം. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. നിങ്ങള്‍ എന്നോട് ക്ഷമിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇനിയൊരിക്കലും ഈ തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എനിക്ക് തന്നെ വോട്ട് ചെയ്യണം. എം പിയുടെ കുറ്റസമ്മതം കേട്ട് ആളുകള്‍ അമ്പരന്നുപോയി.
എന്നാല്‍ മുലായം സിഗ് യാദവിന്റെ സഹോദരനും യു പി മന്ത്രിയുമായ ശിവ് പാല്‍ സിംഗ് യാദവ് കതേരിയയുടെ തുറന്നുപറച്ചിലിനെ പ്രശംസിച്ചു. എല്ലാവരും തെറ്റു പറ്റുന്നവരാണ്. എന്നാല്‍ അത് തുറന്നു സമ്മതിക്കാന്‍ ആരും തയ്യാറാകില്ല. കതേരിയ അദ്ദേഹത്തിന്റെ തെറ്റുകള്‍ തുറന്നുപറഞ്ഞ് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ്. അയാളോട് ക്ഷമിക്കണം - പരിപാടിയിലെ മുഖ്യാതിഥിയായ യാദവ് പറഞ്ഞു.












Click it and Unblock the Notifications