പശു സംരക്ഷണം, മധ്യപ്രദേശില്‍ മെയ് ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും!!
ധ്യപ്രദേശില്‍ മെയ് ഒന്നു മുതല്‍ പ്ലാസ്റ്റിക് ബാഗുകളും പോളിത്തീന്‍ കവറുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ മെയ് ഒന്നു മുതല്‍ പ്ലാസ്റ്റിക് ബാഗുകളും പോളിത്തീന്‍ കവറുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പശു സംരക്ഷണത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തത്.
ചില കട്ടിയുള്ള കവറുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അത് ഏതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പോളിത്തീന്‍ കവറുകളുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്ത് കന്നുകാലികള്‍ക്ക് ദോഷം വരുന്ന കാരണത്താലാണ് സര്‍ക്കാര്‍ മെയ് ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ റിപബ്ലിക് ഡേയ്ക്ക് മെയ് ഒന്ന് മുതല്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.












Click it and Unblock the Notifications