കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ മുസ്ലിങ്ങള്‍ക്കൊപ്പം എസ്സി- എസ്ടിയെയും ബാധിക്കും: സിഎഎക്കെതിരെ ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
BJP Leader Slams CAA, Says It Will Affect SC,ST Along With Muslims | Oneindia Malayalam

ഭോപ്പാല്‍: പൗരത്വ നിയമത്തിനെതിരെ ബിജെപിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. നിയമത്തെ എതിര്‍ത്ത് വിമര്‍ശിച്ച് ബിജെപി നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് കുടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു നേതാവ് കുടി നിയമത്തിനെതിരെ തിരിയുന്നത്. പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് അജിത് ബൊറാസി ചൂണ്ടിക്കാണിക്കുന്നത്. ഒരു വശത്ത് പൗരത്വ നിയമത്തെ ന്യായീകരിച്ച് രംഗത്തെത്തുമ്പോഴാണ് ബിജെപി നേതാവ് നിലപാട് വ്യക്തമാക്കി രംഗത്തത്തെന്നുന്നത്.

അയോധ്യ;മുസ്ലീം പള്ളിയ്ക്ക് ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍!ട്രസ്റ്റ് രൂപീകരിച്ച് സുന്നി വഖഫ് ബോര്‍ഡ്അയോധ്യ;മുസ്ലീം പള്ളിയ്ക്ക് ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍!ട്രസ്റ്റ് രൂപീകരിച്ച് സുന്നി വഖഫ് ബോര്‍ഡ്

 നിയമം ആരെയെല്ലാം ബാധിക്കും

നിയമം ആരെയെല്ലാം ബാധിക്കും

പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുക. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി ബാധിക്കുന്നതാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒരിക്കല്‍ വായിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. എനിക്ക് കൂട്ടം ചേരുന്ന സ്വഭാവമില്ല. തെറ്റായ കാര്യങ്ങളെ അംഗീകരിക്കുകയുമില്ലെന്നും അജിത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആദ്യം പിന്തുണ... പിന്നെ വിമര്‍ശനം..

ആദ്യം പിന്തുണ... പിന്നെ വിമര്‍ശനം..


ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമത്തെ പിന്തുണച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയ അജിത് പൗരത്വ നിയമം ഹിന്ദുസ്ഥാനികള്‍ക്ക് എതിരല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഭോപ്പാലിലെ ഉജ്ജെയിന്‍ ജില്ലയില്‍ നിന്നാണ് ബൊറാസി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പിതാന് പ്രേംചന്ദ് ഗുഡ്ഡു ഉജ്ജയിനില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. എന്നാല്‍ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അച്ഛനും മകനും ബിജെപിയില്‍ ചേരുന്നത്.

 എന്തുകൊണ്ട് വിമര്‍ശനം...

എന്തുകൊണ്ട് വിമര്‍ശനം...


ജനുവരിയില്‍ ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ച് രംഗത്തെത്തിയത്. പൗരത്വ നിയമം രാജ്യത്തിന് അപകടകരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കണം. അല്ലെങ്കില്‍ വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ രാജ്യത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിട്ടില്ല. ഗ്രാമങ്ങളിലെ മുസ്ലിങ്ങള്‍ ആശങ്കയിലാണ്. അവര്‍ മറ്റുള്ളവരോടുള്ള ഇടപെടലുകള്‍ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Madhya Pradesh: BJP leader slams CAA, says it will affect SC, ST’s along with Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X