കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസ്സുകാരൻ സഹപാഠികൾക്ക് വീതിച്ച് നൽകിയത് 46 ലക്ഷം രൂപ; സ്മാർട്ട് ഫോണും ആഭരണങ്ങളും...

  • By Desk
Google Oneindia Malayalam News

ജബൽപൂർ: മകന്റെ ഉദാരമനസ്കത കണ്ട് തകർന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഈ മാതാപിതാക്കൾ. ഫ്രണ്ട്ഷിപ്പ് ഡേയിൽ കൂട്ടുകാർക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് പത്താംക്ലാസ്സുകാരനായ മകന് തോന്നി. ചിന്ത നടപ്പിലാക്കിയപ്പോൾ പിതാവിന് നഷ്ടമായത് 46 ലക്ഷം രൂപ.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം ഉണ്ടായത് . ജബൽപൂരിലെ പ്രമുഖനായ കെട്ടിട നിർമാതാവിന്റെ മകനാണ് തന്റെ സഹപാഠികൾക്കായി 46 ലക്ഷം രൂപ പങ്കിട്ട് നൽകിയത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അയൽവാസിയായ കുട്ടിക്ക് 15 ലക്ഷം രൂപയും തന്റെ ഗൃഹപാഠം ചെയ്തുതന്ന മറ്റൊരു സുഹൃത്തിന് 3 ലക്ഷം രൂപയുമാണ് കുട്ടി നൽകിയത്.

money

സുഹൃത്തുക്കളിൽ ഒരാൾ സമ്മാനത്തുക കൊണ്ട് പുതിയൊരു കാറ് വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. ആരും സ്കൂളിൽ നിന്ന് വെറും കയ്യോടെ മടങ്ങിയില്ല. സ്കൂളിലും ട്യൂഷൻ സെന്ററിലുമായുള്ള തന്റെ 35 സഹപാഠികൾക്ക് സ്മാർട്ട് ഫോൺ, വെള്ളി ആഭരണങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകിയത്.

ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...

അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ പിതാവ് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ കളവ് നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൂട്ടുകാർക്ക് സമ്മാനം വാങ്ങാൻ പണം എടുക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചത്. 60 ലക്ഷം രൂപയായിരുന്നു അലമാരയിൽ സൂക്ഷിച്ചത്.

കുട്ടി പണവും സമ്മാനങ്ങളും വാങ്ങി നൽകിയ സഹപാഠികളുടെ പട്ടിക പിതാവിന് കൈമാറിയിട്ടുണ്ട്. അഞ്ചോളം രക്ഷിതാക്കൾ പണവും സമ്മാനവും തിരികെ നൽകി. മറ്റുള്ളവരുടെ കൈയ്യിൽ നിന്നും സമ്മാനങ്ങൾ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. 15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ ഇതിനോടകം തിരികെ ലഭിച്ചിട്ടുണ്ട്.

ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

അതേസമയം 15 ലക്ഷം രൂപ കിട്ടിയ അയൽവാസിയായ ആൺകുട്ടിയെ കാണാതായി. കുട്ടിക്ക് പണം ലഭിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു. ജബൽപ്പൂരിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ മകനെയാണ് കാണാതായത്. ഇവരുടെ വീടിനടുത്താണ് പണം നൽകിയ കുട്ടിയുടെ വീട്. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു.

English summary
MP boy doles out dad’s Rs 46L to his friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X