കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്; ശ്രദ്ധേയമായ ചുവട് മാറ്റം, ഇനി കളിമാറും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യക്കും അദ്ദേഹത്തോടൊപ്പം ബിജെപിയിലേക്ക് പോയ 22 മുന്‍ എംഎല്‍എമാര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും മറുപടി നല്‍കുമെന്നാമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയടക്കം രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയെക്കാള്‍ ഒരു മുഴം എങ്കിലും മുന്നില്‍ നില്‍ക്കുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

24 മണ്ഡലങ്ങളില്‍

24 മണ്ഡലങ്ങളില്‍

നിയമസഭാ തിരഞ്ഞെടുപ്പിനോളം പ്രധാന്യം അര്‍ഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശിലെ 24 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്നത്. 24 ല്‍ 22 എണ്ണവും സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയവരുടേതാണ്. ശേഷിക്കുന്ന ഒരോന്ന് വീതം മണ്ഡലങ്ങള്‍ അന്തരിച്ച കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടേതാണ്.

107 പേരുടെ പിന്തുണ

107 പേരുടെ പിന്തുണ

ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്നാണ് പോരാട്ടത്തിന്‍റെ വീറും വാശിയും ഏറ്റുന്നത്. 25 അംഗങ്ങളുടെ അഭാവത്തില്‍ 107 പേരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി ഭര​ണം നടത്തുന്നത്.

 മാന്ത്രിക സംഖ്യ

മാന്ത്രിക സംഖ്യ

ഉപതിരഞ്ഞെടുപ്പ് നടക്കുന്നോതെ സംസ്ഥാന നിയമസഭയുടെ അംഗബലം വീണ്ടും 230 ല്‍ എത്തുകയും കേവലഭൂരിപക്ഷ സംഖ്യം 116 ആയി മാറുകയും ചെയ്യും. ഈ മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയണം. അതിന് സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭീഷണിയാവും.

ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ശക്തമാക്കുന്നത്. സിന്ധ്യക്കും കൂട്ടര്‍ക്കും തിരിച്ചടി നല്‍കുന്നതിനോടൊപ്പം മാസങ്ങള്‍ക്ക് മുമ്പ് കൈവിട്ട സംസ്ഥാന ഭരണം തിരികെ പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍രെ ലക്ഷ്യം. ഭരണത്തിലേക്ക് തിരികെ എത്താന്‍ കോണ്‍ഗ്രസിന് ഏറ്റവും കുറഞ്ഞത് 17 സീറ്റിലെങ്കിലും വിജയിക്കേണ്ടതുണ്ട്.

'മിഷന്‍ 24'

'മിഷന്‍ 24'

എന്നാല്‍ 17 അല്ല, ഇരുപതിലേറേ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 'മിഷന്‍ 24' എന്നതാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തങ്ങള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. പ്രചാരണത്തിനായി പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതില്‍ തന്നെ അവര് ഉപതിരഞ്ഞെടുപ്പിന് എത്രത്തോളം പ്രധാന്യം നല്‍കുന്നു എന്നത് വ്യക്തമാക്കുന്നു.

കരുതാത്ത നീക്കം

കരുതാത്ത നീക്കം

സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഇതുവരേയുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടന്നത്. എന്നാല്‍ ഈ രീതിയില്‍ നിന്നും മാറി സുരക്ഷാ മുന്നൊരുക്കങ്ങളോടെ സാധാരണ രീതിയിലുള്ള യോഗങ്ങളിലേക്ക് കോണ്‍ഗ്രസ് മാറുന്നതാണ് കഴിഞ്ഞ ദിവസങ്ങങ്ങളില്‍ കാണാന‍് കഴിഞ്ഞത്. ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഈരീതിയിലേക്ക് മാറ്റുമെന്ന് എതിരാളികള്‍ പോലും കരുതിയിരുന്നില്ല എന്നതാണ് വസ്തുത.

സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ നടന്നത്. ഗ്രൂപ്പ് വീതം വെപ്പോ നേതാക്കളുടെ സ്വതാല്‍പര്യങ്ങളോ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബാധിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇടഞ്ഞ് നില്‍ക്കുന്നവരെ

ഇടഞ്ഞ് നില്‍ക്കുന്നവരെ

അതുപോലെ തന്നെ ഒരോ മണ്ഡലത്തില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന അവരുടെ നേതാക്കളുടേയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസിനോട് പരമാവധി അടുപ്പിക്കാനുള്ള നീക്കം ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ചിച്ചുണ്ട്. ഭാന്ദർ മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുറാരി ലാൽ ഗുപ്തയുടെ വസതിയിയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നുതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമായത്.

യോഗത്തില്‍

യോഗത്തില്‍

മുൻ എം‌എൽ‌എ രാജേന്ദ്ര ഭാരതി, സംസ്ഥാന ജനറൽ സെക്രട്ടറി മുറാരി ലാൽ ഗുപ്ത, സംസ്ഥാന വൈസ് പ്രസിഡന്റ് ദാമോദർ സിംഗ് യാദവ്, ഗുരുദേവ് ​​ശരൺ ഗുപ്ത, ഗിരിരാജ് ശരൺ ശുക്ല, ബദ്രി സമാധി, ഡോ. ശരണം സിംഗ് രജ്പുത്, പ്രീതം ബാബു മിത്ര, താക്കൂർദാസ് എൻ. ഡി. ഭണ്ഡർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസിന് ചതിച്ച് ബിജെപിയിലേക്ക് പോയ സിന്ധ്യക്കും കൂട്ടര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത ബിജെപിയില്‍ നിന്ന് അധികാരം തിരികെ പിടിക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് യോഗത്തെ അഭിസംബോധന ചെയ്ത മുൻ എംഎൽഎ രാജേന്ദ്ര ഭാരതി പറഞ്ഞു.

എല്ലാ തന്ത്രങ്ങളും

എല്ലാ തന്ത്രങ്ങളും

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അവർ എല്ലാ തന്ത്രങ്ങളും വീണ്ടും ഉപയോഗിക്കും. എന്നാല്‍ നമ്മള്‍ ക്തിയോടെ പോരാടും, ഭന്ദറില്‍ മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സീറ്റുകളിലും പാര്‍ട്ടി വിജയേക്കണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തി ദ്രോഹിക്കുന്നതിനെതിരെ ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 75 ന്‍റെ നിറവില്‍ പിണറായി; ആശംസകള്‍ നേര്‍ന്ന് മോദി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ 75 ന്‍റെ നിറവില്‍ പിണറായി; ആശംസകള്‍ നേര്‍ന്ന് മോദി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍

English summary
MP By-poll: Congress starts first round meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X