കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ ബ്ലാക്ക് മെയിലിങ്ങില്‍ കുടുങ്ങി ലോക്‌സഭാംഗം; നഗ്നചിത്രങ്ങള്‍ പകര്‍ത്തി, പിന്നില്‍ ഉന്നത സ്ത്രീ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു ബ്ലൂ ബ്ലാക്ക് മെയിലിങ്ങ്. ഇത്തവണ കുടുങ്ങിയത് ഒരു ലോക്‌സഭാംഗമാണ്. ഏത് സംസ്ഥാനത്ത് നിന്നുള്ള ആളാണ് ഈ എംപി എന്നോ ഏത് പാര്‍ട്ടിക്കാരനാണെന്നോ ഇപ്പോഴും വിവരം പുറത്തറിഞ്ഞിട്ടില്ല.

നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതിന് ശേഷം അഞ്ച് കോടി രൂപയാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. എംപി തന്നെയാണ് ഇക്കാര്യം പോലീസിനോട് പരാതിപ്പെട്ടിട്ടുള്ളത്.

സംഭവത്തിന് പിന്നില്‍ ഒരു ഉന്നത സ്ത്രീ ആണെന്നാണ് വിവരം. ഇവര്‍ക്ക് പിന്നില്‍ ഒരു വന്‍ സംഘം തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്?

പ്രമുഖ എംപി?

ഒരു ലോക്‌സഭ എംപി ആണ് ബ്ലൂ ബ്ലാക്ക് മെയിലിങ്ങിന് ഇരയായിട്ടുള്ളത് എന്ന് മാത്രമാണ് വിവരം. ഏത് സംസ്ഥാനത്ത് നിന്നുളള ആളാണെന്നോ ഏത് പാര്‍ട്ടിക്കാരനാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.

നഗ്ന ചിത്രങ്ങളും വീഡിയോയും

എംപിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും സംഘം പകര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഉന്നത സ്ത്രീ

സംഭവത്തിന് പിന്നില്‍ ഒരു ഉന്നത സ്ത്രീയും അവരുടെ കീഴിലുള്ള സംഘവും ആണ് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരെ പിടികൂടുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

കുടുക്കിയതിങ്ങനെ

എംപിയെ ഒരു സാഹയത്തിന് വേണ്ടിയാണ് സ്ത്രീ സമീപിച്ചത്. അതിന് ശേഷം ഗാസിയാബാദിലുള്ള അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വച്ചായിരുന്നു ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അരങ്ങേറിയത്.

ശീതള പാനീയത്തില്‍

എംപിയ്ക്ക് കുടിക്കാനായി ശീതള പാനീയം നല്‍കി. അതില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നു. അതിന് ശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി.

വിവിധ പോസുകളില്‍

ബോധം നഷ്ടപ്പെട്ട എംപിയെ വിവിധ പോസുകളില്‍ സ്ത്രീകള്‍ക്കൊപ്പം കിടത്തി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘത്തിന്റെ നേതാവായ സ്ത്രീ അല്ലാതെ വേറേയും സ്ത്രീകള്‍ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.

ബോധം വന്നപ്പോള്‍

ബോധം തിരിച്ച് കിട്ടിയപ്പോഴാണ് എംപി ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതികരിക്കാന്‍ പറ്റിയ അവസ്ഥയില്‍ ആയിരുന്നില്ല അദ്ദേഹം അപ്പോള്‍.

അഞ്ച് കോടി രൂപ വേണം എന്ന്

ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിടാതിരിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം എന്നാണത്രെ സ്ത്രീ എംപിയോട് ആവശ്യപ്പെട്ടത്. വേറേയും ഭീഷണി ഉണ്ടായിരുന്നു.

ബലാത്സംഗം ചെയ്തുവെന്ന്

തങ്ങള്‍ പറയുന്നത് കേട്ട് പണം തന്നില്ലെങ്കില്‍ അപമാനുപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എംപിയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കും എന്നായിരുന്നത്രെ സ്ത്രീ ഭീഷണിപ്പെടുത്തിയത്.

പോലീസില്‍

എംപി എന്തായാലും അധികം കാത്തുനിന്നില്ല. ഉടന്‍ തന്നെ പോലീസിലെ ഉന്നതരെ വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പ്രത്യേക സംഘം

എംപിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് തന്നെ ദില്ലി പോലീസ് രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിന് വിടുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

ബ്ലാക്ക് മെയിലിങ് സംഘം

ഇത് ഈ സംഘത്തിന്റെ സ്ഥിരം പരിപാടിയാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് ഇതിന് ഒരുപാട് സഹായികള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ എംപിമാര്‍

പാര്‍ലമെന്റ് അംഗങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടാറുള്ളത്. സഹായം അഭ്യര്‍ത്ഥിച്ച് സമീപിക്കുകയും അതിന് ശേഷം അടുപ്പം സ്ഥാപിച്ച് മയക്കുമരുന്ന് നല്‍കി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ആണ് പതിവ് രീതി. കൂടുതല്‍ എംപിമാര്‍ ഇവരുടെ കെണിയില്‍ വീണിട്ടുള്ളതായും സംശയിക്കുന്നുണ്ട്.

പണമോ ജോലിയോ...

ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്ക് മെയില്‍ ചെയ്യും. പണമോ ഉയര്‍ന്ന ജോലിയോ ഒക്കെ ആണ് ഇവര്‍ ആവശ്യപ്പെടു. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കും എന്നും ഒക്കെ ആയിരിക്കും ഭീഷണി.

എംപിയ്‌ക്കെതിരെ പരാതി?

എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഈ സ്ത്രീ തന്നെ എംപിയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം എംപിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്രെ. എന്നാല്‍ ഇത് വ്യാജ പരാതി ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

English summary
Delhi Police has launched a manhunt for a "high-profile" woman after a Lok Sabha MP complained to the top brass that he was drugged and filmed in an objectionable position by a gang led by the woman, who demanded extortion money of Rs 5 crore, sources told TOI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X