കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പ്രഖ്യാപനം; 50000 കോടിയുടെ സ്വപ്‌ന പദ്ധതി, 55 ലക്ഷം പേര്‍

Google Oneindia Malayalam News

ഭോപ്പാല്‍: സാമ്പത്തിക പ്രതിസന്ധികള്‍ വകവെക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ ബിഗ് പ്രൊജക്ട് പ്രഖ്യാപിച്ചു. 50000 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിതള്ളുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി കമല്‍നാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജയ് കിസാന്‍ റിന്‍ മുക്തി യോജന എന്നാണ് പദ്ധതിയുടെ പേര്. 55 ലക്ഷം ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതിയാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കര്‍ഷകരെ കോണ്‍ഗ്രസിനോട് അടുപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം പദ്ധതിക്കെതിരെ രംഗത്തുവന്നു. ബജറ്റ് ചട്ടങ്ങള്‍ ലംഘിച്ചാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിച്ചു. പുതിയ പദ്ധതി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി എങ്ങനെ സഹായിക്കും?

ആദ്യം പ്രഖ്യാപിച്ചത്

ആദ്യം പ്രഖ്യാപിച്ചത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. അധികാരത്തിലെത്തി 10 ദിവസത്തിനകം വായ്പ എഴുതി തള്ളുമെന്നാണ് രാഹുല്‍ പറഞ്ഞത്. ജനുവരി അഞ്ചിന് കമല്‍നാഥ് സര്‍ക്കാര്‍ വാക്ക് പാലിക്കുകയും ചെയ്തു. മന്ത്രിസഭ പദ്ധതിക്ക് അനുമതി നല്‍കി.

സമയ പരിധി മാറ്റി

സമയ പരിധി മാറ്റി

2018 മാര്‍ച്ച് 31വരെ വായ്പ എടുത്തവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക എന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍ ഇതില്‍ പിന്നീട് മാറ്റം വരുത്തി. 2018 ഡിസംബര്‍ 12 വരെ എടുത്ത വായ്പകള്‍ എഴുതി തള്ളുമെന്ന് തിരുത്തിയാണ് പ്രഖ്യാപനം വന്നത്.

ഔപചാരിക ഉദ്ഘാടനം

ഔപചാരിക ഉദ്ഘാടനം

ചൊവ്വാഴ്ച വൈകീട്ട് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി കമല്‍ നാഥ് നടത്തി. മധ്യപ്രദേശ് സമ്പദ് വ്യവസ്ഥ കാര്‍ഷിക മേഖലയെ ആശ്രയിച്ച് നിലനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 70 ശതമാനം ആളുകള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കര്‍ഷകരെ മാറ്റി നിര്‍ത്തി സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.

50000 കോടി രൂപ

50000 കോടി രൂപ

50000 കോടിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി മാറ്റിവെക്കുന്നത്. 55 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും. മൂന്ന് അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് കര്‍ഷകര്‍ സമര്‍പ്പിക്കണം. എന്നാല്‍ ബിജെപി അനാവശ്യ വിവാദമുണ്ടാക്കുന്നു. ബജറ്റ് ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.

 ഫെബ്രുവരി 22 മുതല്‍

ഫെബ്രുവരി 22 മുതല്‍

ആദായ നികുതി ഒടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ലെന്ന് കമല്‍നാഥ് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതിയില്‍ വേണ്ട മാറ്റം വരുത്തി പുതിയ രീതിയില്‍ നടപ്പാക്കുന്നത് ആലോചിക്കുമെന്ന് ചോദ്യത്തിന് പ്രതികരണമായി കമല്‍നാഥ് പറഞ്ഞു. ഭോപ്പാലിലെ കര്‍ഷകരില്‍ നിന്ന് അപേക്ഷ ഫോറം കമല്‍നാഥ് സ്വീകരിച്ചു. ഫെബ്രുവരി അഞ്ച് വരെ ഫോറം സ്വീകരിക്കും. ഫെബ്രുവരി 22 മുതല്‍ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ വരുന്നത്. കാര്‍ഷിക പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കര്‍ഷകരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടി കര്‍ഷകര്‍ കൂടെ നിന്നാല്‍ കേന്ദ്ര ഭരണം പിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യംരാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യം

English summary
MP CM Kamal Nath launches Rs 50,000 cr farm loan waiver scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X