കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാർ... ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് കമൽനാഥ്!!

Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും നിയമസഭ വിളിച്ച് ചേര്‍ത്ത് അവിശ്വാസ പ്രമേയം നേരിടണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവർണറെ സമീച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കരമൽനാഥ് രംഗത്ത് വന്നത്.

<strong>മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് രണ്ട് ബ്ലാസ്റ്റിക് മിസൈലുകൾ; പിന്നിൽ ഹൂതികളെന്ന് സൗദി!!</strong>മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് രണ്ട് ബ്ലാസ്റ്റിക് മിസൈലുകൾ; പിന്നിൽ ഹൂതികളെന്ന് സൗദി!!

കഴിഞ്ഞ അഞ്ചു മാസത്തിനിടെ ചുരുങ്ങിയത് നാല് തവണയെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിക്ഷം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളവര്‍ വീണ്ടും അതിന് ശ്രമം നടത്തുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. വിശ്വാസ വോട്ടെടുപ്പിന് ഞങ്ങള്‍ എപ്പോഴും തയ്യാറാണെന്നും കമല്‍നാഥ് വ്യക്തമാക്കി.

Kamal Nath

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 109 എംഎല്‍എമാരും ആണ് ഉള്ളത്. . ജനങ്ങള്‍ക്ക് കമല്‍നാഥ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
English summary
MP CM Kamal Nath ready for floor test to prove majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X