കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗി, ഗോഡ്‌സെയുമായി ശാരീരിക ബന്ധം, വിവാദവുമായി കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ്

Google Oneindia Malayalam News

ഭോപ്പാല്‍: വിഡി സവര്‍ക്കറുടെ രാജ്യസ്‌നേഹം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ നടക്കുന്നതിനിടെ വിവാദ ബുക്ക്‌ലെറ്റുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു സവര്‍ക്കറെന്നാണ് ഈ ബുക്ക്‌ലെറ്റില്‍ പറയുന്നത്. സവര്‍ക്കര്‍, ആര്‍എസ്എസ് എന്നിവരെ കുറിച്ചുള്ള കാര്യങ്ങളാണ് ഇതില്‍ വെളിപ്പെടുത്തുന്നത്. അതേസമയം വന്‍ വിവാദത്തിനാണ് ഇതിലൂടെ തിരികൊളുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന സവര്‍ക്കറെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്.

1

ഹൗ ബ്രേവ് വീസ് വീര്‍ സവര്‍ക്കര്‍(വീര സവര്‍ക്കര്‍ എത്രത്തോളം ധീരനാണ്) എന്നാണ് ബുക്ക്‌ലെറ്റിന്റെ പേര്. സേവാദളിന്റെ പരിശീലന ക്യാമ്പിലാണ് ഈ ബുക്ക്‌ലെറ്റ് വിതരണം ചെയ്യുന്നത്. ഭോപ്പാലിലാണ് ഈ ക്യാമ്പ് നടക്കുന്നത്. സവര്‍ക്കറെ കുറിച്ചുള്ള നിരവധി സംഭവങ്ങള്‍, ചോദ്യങ്ങള്‍, വിവാദങ്ങള്‍ എന്നിവയാണ് ഈ ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡൊമിനിക് ലാപിയറിയുടെയും ലാറി കോളിന്‍സിന്റെയും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ പറയുന്ന കാര്യങ്ങള്‍ ഈ ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിന് മുമ്പ് നാഥുറാം ഗോഡ്‌സെ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതിന് ഒരേയൊരു തെളിവ് മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പങ്കാളി വീരസവര്‍ക്കറായിരുന്നു. സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നുണ്ട്.

ആര്‍എസ്എസിനെയും സവര്‍ക്കറെയും കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഇത്തരം കാര്യങ്ങള്‍ ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സവര്‍ക്കര്‍ പ്രോത്സാഹിപ്പിച്ചോ തുടങ്ങിയ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുന്ന ചോദ്യങ്ങളും ബുക്ക്‌ലെറ്റിലുണ്ട്. അതേസമയം ഈ ചോദ്യത്തിന് അതേ എന്ന ഉത്തരമാണ് നല്‍കിയിരിക്കുന്നത്. 12 വയസ്സുള്ളപ്പോള്‍ സവര്‍ക്കര്‍ മുസ്ലീം പള്ളിക്ക് നേരെ കല്ലെറിഞ്ഞു എന്നും പറയുന്നുണ്ട്. ആര്‍എസ്എസ് നാസി ഫാസിസ്റ്റ് സംഘടനയാണെന്നും ഹിറ്റ്‌ലറുടെ നാസിസത്തില്‍ നിന്നും മുസ്സോളിനിയുടെ ഫാസിസത്തില്‍ നിന്നുമാണ് ആര്‍എസ്എസ് പ്രചോദനം ഉള്‍ക്കൊണ്ടതെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നുണ്ട്.

അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!

English summary
mp congress booklet on savarkar creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X