കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയുടെ അറസ്റ്റിൽ ദുരൂഹത? ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ്

Google Oneindia Malayalam News

ഭോപ്പാൽ: ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റിലായ നടപടിയിൽ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്ത്. എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാൺപൂരിൽ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദൂബെയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

യുപിയില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍ ; ഇതാണോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍യുപിയില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍ ; ഇതാണോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍

വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നാണ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് ദിവസത്തെ തിരച്ചിലിനാണ് ഇതോടെ അവസാനമായിട്ടുള്ളത്. കാൺപൂരിലെ വീട്ടിന് സമീപം പതിയിരുന്ന് പോലീസ് റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കാൺപൂരിൽ നിന്ന് ദൂബെ സുരക്ഷിതമായി ഉജ്ജയിനിലെത്തിയതും ഉജ്ജയിനിൽ വെച്ച് അറസ്റ്റിലായതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ ആരോപിച്ചത്. പോലീസ് രാവും പകലും തിരച്ചിൽ നടത്തിയ വലിയൊരു ക്രിമിനൽ എങ്ങനെ കാൺപൂർ വിട്ട് ഉജ്ജയിനിലെത്തിയെന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വെച്ച് എങ്ങനെ അറസ്റ്റിലായതെന്നുമുള്ളത് സംശയത്തിന് വകനൽകുന്നതാണ്. ഇതിന് പിന്നിൽ സംരക്ഷണം ലഭിച്ചെന്ന് സംശയിക്കുന്നതായും അന്വേഷിക്കണമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

vikasdubey-

നേരത്തെ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ മാഫിയകൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. മധ്യപ്രദേശ് വിട്ട അവർ പിന്നീട് ബിജെപി അധികാരത്തിലെത്തിയതോടെയാണ് തിരിച്ചെത്തിയതെന്നും സംസ്ഥാനം ഇപ്പോൾ ഗുണ്ടാ സംഘങ്ങൾക്ക് സുരക്ഷിത സ്വർഗ്ഗമായി മാറിയെന്നും കമൽനാഥ് ആരോപിക്കുന്നു. വികാസ് ദുബെയുടെ അറസ്റ്റിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. വികാസ് ദുബെയുടെ അറസ്റ്റിന്റെ ക്രെഡിറ്റ് ശിവരാജ് സിംഗ് ചൌഹാൻ എടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയ്ക്കും ക്രെഡിറ്റ് നൽകണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടുന്നു.

പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ദൂബയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് ഗുണ്ട ആക്രമിച്ചത്. ചൌബേപൂരിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം. പോലീസിന് നേരെ കെട്ടിടത്തിന് മുകളിൽ നിന്ന് ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

English summary
MP Congress Demands Investigation Over Gangster Vikas Dubey's Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X