കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ വന്നത് പണിയായി; ബിജെപിയിലെ അസംതൃപ്തര്‍ കോണ്‍ഗ്രസിലേക്ക്, ഭരണം തിരികെ പിടിക്കാന്‍ കമല്‍നാഥ്

Google Oneindia Malayalam News

ഭോപ്പാല്‍: കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി മധ്യപ്രദേശില്‍ അധികാരം പിടിച്ചെങ്കിലും നിരവധി വെല്ലുവിളികളാണ് ബിജെപിക്ക് മുന്നില്‍ ഉടലെടുത്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 25 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് ഈ ഉപതിരഞ്ഞത്.

കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും ഉപതിരഞ്ഞെടുപ്പ് മുന്നില്‍ വെക്കുന്നുണ്ടെന്നാതാണ് ശ്രദ്ധേയും. അതിനാല്‍ വലിയ തന്ത്രമാണ് വിജയം ലക്ഷ്യമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്.

പതനത്തിലേക്ക് നയിച്ചത്

പതനത്തിലേക്ക് നയിച്ചത്

ജ്യോതിരാദിത്യ സിന്ധ്യും കമല്‍നാഥും തമ്മില്‍ രൂപപ്പെട്ട തര്‍ക്കങ്ങളായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പതനത്തിലേക്ക് നയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പദം ഒഴി ബിജെപിയിലേക്ക് പോയ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എഎംഎല്‍മാര്‍ പാര്‍ട്ടി വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീണു.

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍ ഭൂരിപക്ഷ തെളിയിക്കാനുള്ള അംഗബലം ഇല്ലെന്ന് ബോധ്യമായ കമല്‍നാഥ് വിശ്വാസ വോട്ട് തേടാതെ രാജിവെച്ചൊഴുകയായിരുന്നു. തുടര്‍ന്ന് 106 അംഗങ്ങളുടെ പിന്തുണയോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രസഭ അധികാരത്തില്‍ വരികയും ചെയ്തും.

ഇരിപ്പുറപ്പിക്കാന്‍

ഇരിപ്പുറപ്പിക്കാന്‍

മുഖ്യമന്ത്രി കസേരയില്‍ ചൗഹാന് ഇരിപ്പുറപ്പിക്കണമെങ്കില്‍ രാജിവെച്ച 22 അംഗങ്ങളുടേത് ഉള്‍പ്പടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ വിജയകരമായി മറികടക്കേണ്ടതുണ്ട്. 116 എന്ന മാന്ത്രിക സംഖ്യയില്‍ എത്തണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 സീറ്റിലെങ്കിലും ബിജെപിക്ക് വിജയിക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാരും താഴെ വീഴും.

കോണ്‍ഗ്രസിന്‍റെ സാധ്യത

കോണ്‍ഗ്രസിന്‍റെ സാധ്യത

തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും എന്നതാണ് കോണ്‍ഗ്രസിന്‍റെ സാധ്യത. 25 ല്‍ 17 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 116 ലെത്താന്‍ കോണ്‍ഗ്രസിനും സാധിക്കും. അതിനാല്‍ തന്നെ മികച്ച തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

തിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ ഇവയില്‍ പകുതിയില്‍ അധികവും സിന്ധ്യയുടോ ശക്തി കേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതിച്ചെയുന്നത് എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ മറിടകടക്കാന്‍ ബിജെപിയിലെ അസംതൃപ്തരെ പുറത്തു ചാടിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.

ആഗ്രഹം

ആഗ്രഹം

സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് കൂടുമാറിയ നേതാക്കള്‍ എല്ലാം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്ക് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത ഇതിനെതിരെ ബിജെപിയില്‍ ഇപ്പോള്‍ തന്നെ എതിര്‍ വികാരമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച പല നേതാക്കളും പാര്‍ട്ടിയുടെ നീക്കത്തില്‍ അസംതൃപ്തരാണ്. ഇത്തരം നേതാക്കളെ കോണ്‍ഗ്രസ് സമീപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്വാളിയർ സീറ്റിൽ

ഗ്വാളിയർ സീറ്റിൽ

മുതിർന്ന ബിജെപി നേതാവായ ജയ്ഭാൻ സിംഗ് പൊവായിയ ഗ്വാളിയർ സീറ്റിൽ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ടതാണ്. ഉപതിരഞ്ഞെടുപ്പിൽ പൊവാവിയക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു സാഹചര്യും ഇല്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹം അനുയായികളും തോമറിനെ പിന്തുണയ്‌ക്കേണ്ടി വരും.

അമര്‍ഷം

അമര്‍ഷം

ഇതില്‍ പൊവാവിയയും പ്രവർത്തകരുടെ വലിയ അമര്‍ഷത്തിലാണ്. ഇത്തരം അവസ്ഥ പല മണ്ഡലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് ബിജെപിയുടെ പരമ്പരാഗത വോട്ടു കൂടി നേടാൻ കഴിയുന്ന ബിജെപി നേതാക്കള്‍ക്കായാണ് കോണ്‍ഗ്രസ് വലവിരിക്കുന്നത്. ചിലരുമായി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ബിജെപിക്ക് നേരത്തെ ലഭിച്ച വോട്ടുകള്‍ക്ക് പുറമെ സിന്ധ്യയുടെ വരവോടെ ലഭിക്കുന്ന വോട്ടുകള്‍ കൂടി ചേരുന്ന് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും. ബിജെപി നേതാക്കളെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതോടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

വലിയ ആത്മവിശ്വാസം

വലിയ ആത്മവിശ്വാസം

ഉപതിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷത്ത് നിന്നും ഉണ്ടാവുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് എനിക്ക് യാതൊരു വിധ ആശങ്കകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിക്കാന്‍ കഴിയില്ല

അതിജീവിക്കാന്‍ കഴിയില്ല

ഉപതിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ശിവരാജ് സിങ് സര്‍ക്കാറിന് കഴിയില്ല. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. അതിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് എങ്ങനെ സാധ്യമാവുമെന്നും കമല്‍ നാഥ് ചോദിച്ചു.

പുറത്തു വരും

പുറത്തു വരും

നിരവധി ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കൃത്യമായ സമയമാവുമ്പോള്‍ അവര്‍ ബിജെപിയില്‍ നിന്നും പുറത്തു വരും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ബിജെപി നേതാക്കളുടെ ഭാവിയെ കുറിച്ച് തനിക്ക് ആശ്ചര്യമുണ്ടെന്നും കമല്‍ നാഥ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി സര്‍ക്കാറിനെതിരെ നിശിതമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.

 കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം

 തിരിച്ചടിച്ച് 'നമസ്തെ ട്രംപ്'; മോദിയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന് ആശങ്ക, വിടാതെ പ്രതിപക്ഷം തിരിച്ചടിച്ച് 'നമസ്തെ ട്രംപ്'; മോദിയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന് ആശങ്ക, വിടാതെ പ്രതിപക്ഷം

English summary
MP: congress make early preparations for by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X