കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമൂത്രം വ്യാവസായികമായി ഉദ്പാദിപ്പിക്കും, ഗോശാലകള്‍ പണിയും; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

Google Oneindia Malayalam News

Recommended Video

cmsvideo
ഗോമൂത്രം വ്യാവസായികമായി ഉദ്പാദിപ്പിക്കും | #MadhyaPradesh | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോസംരക്ഷണ മുദ്രാവാക്യം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ഗോശാലകള്‍ പണിയും, ഗോമൂത്രം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം.

തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ പശുസംരക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 28 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

congress

ഗോവധനിരോധന നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമെന്നും പ്രകടപത്രികയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഏതൊക്കെ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയെ വിമര്‍ശിച്ചു കൊണ്ട് ബിജെപി എംഎല്‍എയായ രാമേശ്വര്‍ ശര്‍മ രംഗത്തു വന്നു.

<strong>കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം</strong>കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം

ഗോ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന പ്രകടനപത്രിക കോണ്‍ഗ്രസിന്റെ ഗോ വിഷയത്തിലുള്ള ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നെന്നാണ് രാമേശ്വറിന്റെ വാദം. ബീഫ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറവു ചെയ്ത് വിതരണം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

English summary
MP Congress releases manifesto, promises gaushalas, loan waivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X