മകന് എസ്കോര്ടിനെ വിളിച്ചില്ലെന്ന് എംപി; യുവതി എത്തിയത് സുഹൃത്തിനുവേണ്ടി
മുംബൈ: മുംബൈയില്‍ ബിസിനസ് ടൂറിനിടെ എസ്കോര്ട് ആയി എത്തിയ യുവതിയും സംഘവം ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ മകനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശിലെ എംപി രംഗത്തെത്തി. യുപിയിലെ ബിജെപി എംപി കന്‍വാര്‍ സിങ് ആണ് മകന് മെഹര്‍ സിങ് കന്‍വാറിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
വിഷയത്തില്‍ മാധ്യമങ്ങള്‍ കാട്ടുന്ന അമിത ശ്രദ്ധ എംപിയുടെ മകന് എന്നതിനാലാണെന്ന് കന്‍വാര്‍ സിങ് പറഞ്ഞു. യഥാര്‍ഥത്തില്‍ മകന് എസ്കോര്ടിനായി യുവതിയെ വിളിച്ചുവരുത്തിയിട്ടില്ല. ലണ്ടനില്‍ താമസിക്കുന്ന എന്‍ ആര് ഐ സുഹൃത്താണ് എസ്കോര്ടിനെ വിളിച്ചുവരുത്തിയത്. സുഹൃത്തിന്റെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് മകന് പോലീസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

നാല്പതുകാരനായ മകന് വിവാഹിതനും നല്ല രീതിയില്‍ കുടുംബവുമായി കഴിയുന്നയാളുമാണ്. മകന്റെ പേര് ചീത്തയാക്കാന്‍ ചിലര്‍ മന:പൂര്‍വം കളിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന് പോലീസില്‍ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, മാധ്യമങ്ങളില്‍ വന്നത് മറ്റൊരു വാര്‍ത്തയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു ദിവസം മുന്‍പാണ് മുംബൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് മെഹര്‍ സിങ്ങിനെയും സുഹൃത്തിനെയും എസ്കോര്ട് യുവതിയും സംഘവും കൊള്ളയടിച്ചത്. ഒന്നരലക്ഷം രൂപ കത്തികാട്ടി തട്ടിയെടുത്തെന്നാണ് ഇവരുടെ പരാതി. ക്ലബ്ബില്‍ പോകാനായി എത്തിയ യുവതി ഹോട്ടലിനു പുറത്തുവെച്ച് തങ്ങളെ കവര്‍ച്ച ചെയ്തെന്ന് കാട്ടി മെഹര്‍ സിങ് ആണ് പോലീസില്‍ പരാതി നല്‍കിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications