Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ ഭാര്യയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഭോപാല്‍: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്യ ഫിബ്രുവരി 26ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്വഭാവികമായും ബജറ്റ് വിഷയങ്ങളും പ്രതീക്ഷകളും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യത്തില്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നത് മന്ത്രിയുടെ ഭാര്യയുടെ നൃത്തമാണ്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ നൃത്ത വീഡിയോ മന്ത്രിക്ക് മറ്റൊരു വിഷത്തിലുള്ള അപ്രതീക്ഷിത വാര്‍ത്താ പ്രാധാന്യമാണ് നേടിക്കൊടുത്തത്.

10 ദിവസം നീണ്ടുനില്‍ക്കുന്ന ബുന്ദലി ദമോഹ് മഹോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭാര്യ സുധാ മല്യയുടെ നൃത്തം. അടുത്തിടെ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ബജിറാവോ മസ്താനിയിലെ, മസ്താനി ഡാന്‍സിനനുസിരിച്ചായിരുന്നു സുധയുടെ ചുവടുവയ്പ്. മന്ത്രിയും പരിപാടി കാണാന്‍ സന്നിഹിതനായിരുന്നു.

madhya-pradesh-map

മന്ത്രിയുടെ ഭാര്യയായതുകൊണ്ടുമാത്രമാണ് അവരെ നൃത്തപരിപാടിക്ക് ക്ഷണിച്ചതെന്ന് കരുതുകവയ്യ. കാരണം സാമാന്യം മികച്ച രീതിയില്‍തന്നെയായിരുന്നു അവരുടെ പ്രകടനം. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പരിഹാസത്തിന് അവര്‍ ഇരയായതുമില്ല.

വലിയൊരുവിഭാഗം കാണികളും പരിപാടികാണാന്‍ എത്തിയിരുന്നു. നൃത്തപരിപാടിക്ക് നല്ല അഭിപ്രായം ലഭിച്ചതോടെ മന്ത്രിക്കും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനം ലഭിച്ചു. ഭാര്യയെ വീട്ടുകാരിയായി ഒതുക്കിനിര്‍ത്താതെ ഈ രീതിയിലുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് സോഷ്യല്‍ മീഡിയയും മന്ത്രിയെ പ്രകീര്‍ത്തിക്കാന്‍ മടിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+