കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യാ സിംഗിന് കുരുക്കിടാന്‍ കോണ്‍ഗ്രസ്, സുനില്‍ ജോഷിയുടെ കൊലപാതക കേസ് പുനരന്വേഷിക്കുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രഗ്യാസിങ്ങിനെ പൂട്ടാൻ കോൺഗ്രസ് ഒരുങ്ങുന്നു

ഭോപ്പാല്‍: പ്രഗ്യാ സിംഗിനെതിരെ കുരുക്ക് മുറുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ആര്‍എസ്എസ് പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതക കേസ് പുനരന്വേഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൊലപാതക കേസില്‍ പ്രഗ്യക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. താക്കൂറിന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു സുനില്‍ ജോഷി. 2007 ഡിസംബര്‍ 29നാണ് ജോഷി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ദേവാസ് ഇന്റസ്ട്രിയല്‍ മേഖലയിലെ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

1

എന്നാല്‍ കേസ് കാര്യമായി മുന്നോട്ട് പോയിരുന്നില്ല. കാര്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് കാര്യങ്ങള്‍ പ്രഗ്യാ സിംഗ് താക്കൂറിലേക്കും മറ്റ് ഏഴ് പേരിലേക്കും എത്തിയത്. ഇവരെയെല്ലാം 2017 ഫെബ്രുവരി ഒന്നിന് കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണത്താലായിരുന്നു അത്. എന്നാല്‍ ഇത് വീണ്ടും അന്വേഷിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പ്രഗ്യക്കെതിരെ തെളിവുണ്ടെന്നും, ആര്‍എസ്എസിനുള്ളില്‍ തമ്മിലടിയാണ് ജോഷിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ പുതിയ അന്വേഷണം വഴിത്തിരിവായി മാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രഗ്യാ സിംഗ് നിലവില്‍ വിവാദങ്ങളുടെ നടുവിലാണ് നില്‍ക്കുന്നത്. നാഥുറാം ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്ന പരാമര്‍ശം വന്‍ വിവാദമായിരുന്നു.

ഈ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി പ്രഗ്യയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് പ്രചാരണം അവസാനിച്ചതോടെ അവര്‍ മാപ്പുപറഞ്ഞിരുന്നു. താന്‍ 63 മണിക്കൂര്‍ മൗനവ്രതത്തിലായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇനിയുള്ള കുറച്ച് ദിവസങ്ങള്‍ ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുകയാണെന്നും പ്രഗ്യാ സിംഗ് സൂചിപ്പിച്ചിരുന്നു. അതേസമയം കേസിനോട് പ്രഗ്യ പ്രതികരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കുംകോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

English summary
mp goverment set to reopen sunil joshis murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X