കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടില്‍ കടുപ്പിച്ച് ഗവര്‍ണര്‍, നാളെ തന്നെ വേണം, എംഎല്‍എമാരെ പൂട്ടാന്‍ കമല്‍നാഥ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. നാളെ തന്നെ വിശ്വാസ വോട്ട് നടത്തണമെന്ന് കമല്‍നാഥിനയച്ച കത്തില്‍ ടണ്ടന്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. ബിജെപി സംഘം അദ്ദേഹത്തെ കണ്ടതിന് പിന്നാലെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. നേരത്തെ വിശ്വാസ വോട്ട് നടത്താത്തതില്‍ കമല്‍നാഥുമായി ടണ്ടന്‍ ഇടയുകയും ചെയ്തിരുന്നു. തന്റെ പ്രസംഗം പോലും അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തില്ല.

Recommended Video

cmsvideo
Madhya Pradesh Governor Asks Kamal Nath To Take Trust Vote Tomorrow

ബിജെപി സാധ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ച് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണ് നടത്തുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നത് കൊണ്ട് കാര്യങ്ങള്‍ ഇനിയും വൈകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഒരുപാട് സമയം ലഭിക്കുകയും ചെയ്യും. ശിവരാജ് സിംഗ് ചൗഹാന്‍ വെറും കൈയ്യോടെ മടങ്ങേണ്ടിയും വരും.

ഗവര്‍ണറുടെ താക്കീത്

ഗവര്‍ണറുടെ താക്കീത്

നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസുമായി ചൊടിച്ച ഗവര്‍ണര്‍, ബിജെപി നേതാക്കള്‍ വന്ന് കണ്ട ഉടനെ നിലപാട് കടുപ്പിക്കുന്നതാണ് കണ്ടത്. നാളെ തന്നെ സഭയില്‍ ഭൂരിപക്ഷം തെൡയിക്കണമെന്നാണ് ആവശ്യം. അത് സംഭവിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് കരുതേണ്ടി വരുമെന്നും ലാല്‍ജി ടണ്ടന്‍ പറഞ്ഞു. നേരത്തെ വിശ്വാസ വോട്ടിന് ആവശ്യപ്പെട്ടതിലൂടെ പക്ഷം പിടിച്ചുള്ള രാഷ്ട്രീയമാണ് ഗവര്‍ണര്‍ കളിക്കുന്നതെന്ന് കമല്‍നാഥ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം തനിക്കയച്ച കത്തില്‍ കമല്‍നാഥ് ഉപയോഗിച്ച ഭാഷ മര്യാദയില്ലാത്തതും അസഭ്യവുമാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

വിദഗ്ധര്‍ പറയുന്നത്

വിദഗ്ധര്‍ പറയുന്നത്

ഗവര്‍ണര്‍ കത്തയച്ചത് കൊണ്ടൊന്നും കാര്യമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സ്പീക്കറാണ് സഭയുടെ അധികാരം. ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ മാത്രമേ പറയാനാവൂ. സ്പീക്കറാണ് സഭയുടെ പ്രതിനിധി. അദ്ദേഹത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറള്‍ സുഭാഷ് കശ്യപ് പറഞ്ഞു. അതേസമയം ബിജെപിയുടെ ഒരു കളിയും വിലപ്പോവില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്പീക്കര്‍ പറയുന്ന ദിവസം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടക്കൂ. ഇതോടെ പത്ത് ദിവസം തന്നെ ബിജെപി കാത്തിരിക്കേണ്ടി വരും.

തയ്യാറെടുത്ത് കോണ്‍ഗ്രസ്

തയ്യാറെടുത്ത് കോണ്‍ഗ്രസ്

ബിജെപിയെ പൂട്ടാനുള്ള ഒരുക്കങ്ങള്‍ ആവനാഴിയില്‍ സജ്ജമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് രാത്രി കമല്‍നാഥിന്റെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് വിശ്വാസ വോട്ടിന് തയ്യാറാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷമില്ല. അതുകൊണ്ടാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

കൂറുമാറ്റ നിയമം

കൂറുമാറ്റ നിയമം

കൂറുമാറ്റ നിയമത്തില്‍ കാതലായ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗുജറാത്തിലും മധ്യപ്രദേശിലും എംഎല്‍എമാര്‍ പാര്‍ട്ടിയെ കൈയ്യൊഴിയുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഇപ്പോഴുള്ളത് പഴഞ്ചന്‍ നിയമമാണ്. ഭരണപക്ഷമായ ബിജെപി എംഎല്‍എമാരെ അധികാരം ഉപയോഗിച്ച് കൂറുമാറ്റുകയാണ്. പ്രതിപക്ഷത്തെ തകര്‍ക്കാനാണ് ശ്രമമെന്നും ചൗധരി കുറ്റപ്പെടുത്തി. അതേസമയം കൂറുമാറ്റ നിയമത്തിന്റെ സാധ്യതകളും കമല്‍നാഥ് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ട്. സര്‍ക്കാര്‍ വീണാല്‍ ഇവരെ വിലക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ നിന്നുണ്ടാവും.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ബിജെപി 106 എംഎല്‍എമാരുടെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട് ഗവര്‍ണര്‍ക്ക്. കോണ്‍ഗ്രസ് നിരയില്‍ ഇപ്പോള്‍ 92 എംഎല്‍എമാരുണ്ട്. വിമതരില്‍ നിന്ന് ഒപ്പുശേഖരണത്തിനും ശ്രമമുണ്ട്. അതേസമയം കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനങ്ങളെ കാര്യമാക്കേണ്ടതില്ലെന്നാണ് കമല്‍നാഥിന്റെ തീരുമാനം. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഈ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശ്രമവും നടക്കും.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് കമല്‍നാഥിന് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തും. കൂറുമാറുന്നവരെ മധ്യപ്രദേശിലെ വോട്ടര്‍മാര്‍ സാധാരണ സ്വീകരിക്കാറില്ല എന്നതാണ് ചരിത്രം. അതേസമയം തിരഞ്ഞെടുപ്പ് വന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പഴയ ശക്തി ബിജെപിക്ക് ലഭിക്കില്ല. അദ്ദേഹം ഗുണയില്‍ തോറ്റതോടെ ദുര്‍ബലനാണ്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം കോണ്‍ഗ്രസിനായിരുന്നു. 2018നേക്കാള്‍ ശക്തമായ നിലയിലാണ് കോണ്‍ഗ്രസെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

English summary
mp governor written letter to kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X