ബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചു
ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയാണ് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയത്. 303 സീറ്റുകള്‍ ബിജെപി തനിച്ച് നേടി. എന്‍ഡിഎ നേടിയത് 349 സീറ്റുകള്‍ ആണ്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രവചിച്ചത് ബിജെപി മുന്നേറ്റം തന്നെയായിരുന്നു.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും കവച്ച് വെയ്ക്കുന്ന വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിയുടെ വിജയത്തെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന പ്രവചനം ഭോപ്പാലിലെ അധ്യാപകന് നടത്തിയിരുന്നു. പിന്നാലെ അദ്ദേഹം ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു.

അന്തം വിട്ട പ്രവചനം
മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയിലെ അധ്യാപകന് ആണ് രാജേശ്വര് ശാസ്ത്രി. ജ്യോതിശാസ്ത്രം, വേദം, സംസ്കൃതം എന്നി വിഭാഗങ്ങളുടെ മേധാവി കൂടിയായ രാജേശ്വര് ശാസ്ത്രി തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടും എന്നായിരുന്നു പ്രവചനം.

പ്രവചനത്തിനെതിരെ പരാതി
ഈ പ്രവചനം രാജേശ്വര് ശാസ്ത്രിയെ കുരുക്കി. ശാസ്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബബ്ലു ഖിച്ച് പരാതി നല്കി. ശാസ്ത്രി നടത്തിയ തിരഞ്ഞെടുപ്പ് പ്രവചനം 1965ലെ മധ്യപ്രദേശ് സിവില്‍ സര്‍വ്വീസ് നിയമവും തിരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണ് എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

ഒരു മാസം വീട്ടിലിരുന്നു
പിന്നാലെ വിക്രം യൂണിവേഴ്സിറ്റി ശാസ്ത്രിയെ സസ്പെന്‍ഡ് ചെയ്തു. ഒരു മാസമാണ് പ്രവചനത്തിന്റെ പേരില്‍ ജോലി ഇല്ലാതെ ശാസ്ത്രി വീട്ടില്‍ ഇരുന്നത്. അതിനിടെ സസ്പെന്‍ഡ് ചെയ്ത യൂണിവേഴ്സിറ്റിയുടെ നടപടിക്ക് എതിരെ ശാസ്ത്രി കോടതിയെ സമീപിച്ചു.

കോടതി തുണച്ചു
തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെ ഒരു മാസത്തെ പുറത്താക്കലിന് ശേഷം ശാസ്ത്രി ജോലിയില്‍ പ്രവേശിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം ഇല്ലെന്ന് ശാസ്ത്രി പറയുന്നു.

ഫലം വന്നപ്പോൾ അച്ചട്ട്
അന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്ക്ക്മറുപടി നല്കുന്ന കൂട്ടത്തിലാണ് അവരുടെ ആവശ്യ പ്രകാരം പ്രവചനം നടത്തിയത്. അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫലം വന്നപ്പോള്‍ ശാസ്ത്രി പ്രവചിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. ജ്യോതി ശാസ്ത്രം ഒന്നാം നമ്പര്‍ ശാസ്ത്രമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications