കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയാണ് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയത്. 303 സീറ്റുകള്‍ ബിജെപി തനിച്ച് നേടി. എന്‍ഡിഎ നേടിയത് 349 സീറ്റുകള്‍ ആണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രവചിച്ചത് ബിജെപി മുന്നേറ്റം തന്നെയായിരുന്നു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും കവച്ച് വെയ്ക്കുന്ന വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിയുടെ വിജയത്തെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന പ്രവചനം ഭോപ്പാലിലെ അധ്യാപകന്‍ നടത്തിയിരുന്നു. പിന്നാലെ അദ്ദേഹം ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു.

അന്തം വിട്ട പ്രവചനം

അന്തം വിട്ട പ്രവചനം

മധ്യപ്രദേശിലെ വിക്രം യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ ആണ് രാജേശ്വര്‍ ശാസ്ത്രി. ജ്യോതിശാസ്ത്രം, വേദം, സംസ്‌കൃതം എന്നി വിഭാഗങ്ങളുടെ മേധാവി കൂടിയായ രാജേശ്വര്‍ ശാസ്ത്രി തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടും എന്നായിരുന്നു പ്രവചനം.

പ്രവചനത്തിനെതിരെ പരാതി

പ്രവചനത്തിനെതിരെ പരാതി

ഈ പ്രവചനം രാജേശ്വര്‍ ശാസ്ത്രിയെ കുരുക്കി. ശാസ്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബബ്ലു ഖിച്ച് പരാതി നല്‍കി. ശാസ്ത്രി നടത്തിയ തിരഞ്ഞെടുപ്പ് പ്രവചനം 1965ലെ മധ്യപ്രദേശ് സിവില്‍ സര്‍വ്വീസ് നിയമവും തിരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണ് എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

ഒരു മാസം വീട്ടിലിരുന്നു

ഒരു മാസം വീട്ടിലിരുന്നു

പിന്നാലെ വിക്രം യൂണിവേഴ്‌സിറ്റി ശാസ്ത്രിയെ സസ്‌പെന്‍ഡ് ചെയ്തു. ഒരു മാസമാണ് പ്രവചനത്തിന്റെ പേരില്‍ ജോലി ഇല്ലാതെ ശാസ്ത്രി വീട്ടില്‍ ഇരുന്നത്. അതിനിടെ സസ്‌പെന്‍ഡ് ചെയ്ത യൂണിവേഴ്‌സിറ്റിയുടെ നടപടിക്ക് എതിരെ ശാസ്ത്രി കോടതിയെ സമീപിച്ചു.

കോടതി തുണച്ചു

കോടതി തുണച്ചു

തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവ് സ്‌റ്റേ ചെയ്തു. ഇതോടെ ഒരു മാസത്തെ പുറത്താക്കലിന് ശേഷം ശാസ്ത്രി ജോലിയില്‍ പ്രവേശിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം ഇല്ലെന്ന് ശാസ്ത്രി പറയുന്നു.

ഫലം വന്നപ്പോൾ അച്ചട്ട്

ഫലം വന്നപ്പോൾ അച്ചട്ട്

അന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക്മറുപടി നല്‍കുന്ന കൂട്ടത്തിലാണ് അവരുടെ ആവശ്യ പ്രകാരം പ്രവചനം നടത്തിയത്. അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫലം വന്നപ്പോള്‍ ശാസ്ത്രി പ്രവചിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. ജ്യോതി ശാസ്ത്രം ഒന്നാം നമ്പര്‍ ശാസ്ത്രമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!

ആഭ്യന്തര മന്ത്രി അമിത് ഷാ പണി തുടങ്ങി! ആദ്യത്തെ ചുവട് കശ്മീരിലേക്ക്! നിർണായക മണ്ഡല പുനർ നിർണയം!ആഭ്യന്തര മന്ത്രി അമിത് ഷാ പണി തുടങ്ങി! ആദ്യത്തെ ചുവട് കശ്മീരിലേക്ക്! നിർണായക മണ്ഡല പുനർ നിർണയം!

English summary
Madhya Pradesh high Court ordered stay to the suspension of teacher who predicted BJP victory in LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X