കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വാര്‍‍ഡന്റെ വസ്ത്രമുരിഞ്ഞ് പരിശോധന: കര്‍ശന നടപടിയെന്ന് വിസി

Google Oneindia Malayalam News

ഭോപ്പാല്‍: കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹോസ്റ്റല്‍ പരിസരത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിന് തുടര്‍ന്ന് 40ഓളം പെണ്‍കുട്ടികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയായിരുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള ഡോ. ഹരിസിംഗ് ഗൗര്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ അപലപിച്ച സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥിനികളോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തോടെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല.

 നടപടി വാര്‍ഡനെതിരെ!!

നടപടി വാര്‍ഡനെതിരെ!!

ഈ സംഭവം ദൗര്‍ഭാഗ്യതകരവും അപലപനീയവുമാണെന്ന് ചൂണ്ടിക്കാണിച്ച വൈസ് ചാന്‍സലര്‍ പെണ്‍കുട്ടികള്‍ തനിക്ക് മക്കളെപ്പോലെയാണെന്നും മാപ്പപേക്ഷിക്കുകയാണെന്നും പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ വാര്‍ഡനാണ് കുറ്റക്കാരിയെന്ന് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

 വാര്‍ഡനും അസിസ്റ്റന്‍റും ചേര്‍ന്ന്

വാര്‍ഡനും അസിസ്റ്റന്‍റും ചേര്‍ന്ന്

ഹോസ്റ്റല്‍ വാര്‍ഡനും അസിസ്റ്റന്റും ചേര്‍ന്ന് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി കാണിച്ച് ബോര്‍ഡ് അംഗങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇതോടെ വൈസ് പ്രിന്‍സിപ്പല്‍ സംഭവം അന്വേഷിക്കുന്നതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് ഔട്ട് ലൗക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 വാര്‍ഡ‍ന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും സാന്നിധ്യത്തില്‍

വാര്‍ഡ‍ന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും സാന്നിധ്യത്തില്‍

ഡോ. ഹരി സിംഗ് ഗൗര്‍ സര്‍വ്വകലാശാലയിലെ റാണി ലക്ഷ്മി ഭായി ഹോസ്റ്റലില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 40 ഓളം പെണ്‍കുട്ടികളെ ഓരോരുത്തരായി വിളിപ്പിച്ച് വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു. ഹോസ്റ്റലിലെ വാര്‍ഡന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും മുമ്പില്‍ വച്ചായിരുന്നു സംഭവം. തന്റെ മുന്നറിയിപ്പും താക്കീതും ലംഘിച്ച് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ സാനിറ്ററി നാപ്കിന്‍ വലിച്ചെറിയുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ഹോസ്റ്റല്‍ വാര്‍‍ഡന്‍ പ്രൊഫ. ചന്ദ ബെന്‍ തയ്യാറായിട്ടില്ല.

ആരോപണം തള്ളി വാര്‍ഡന്‍

ആരോപണം തള്ളി വാര്‍ഡന്‍

ഹോസ്റ്റലിനുള്ളില്‍ ഒരിടത്ത് വിദ്യാര്‍ത്ഥികളെ വിളിച്ചു ചേര്‍ത്ത് അടിവസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധിക്കുകയായിരുരുന്നു. എന്നാല്‍ ഈ ആരോപണം വാര്‍ഡ‍നും അസിസ്റ്റന്റ് വാര്‍ഡനും തള്ളിക്കളഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ച് ബാത്ത് റൂം പരിസരത്ത് വലിച്ചെറിഞ്ഞത് എന്നറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന.

<strong>ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തിയാല്‍ മോദിയുടെ വീഡിയോ കോള്‍!</strong>ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തിയാല്‍ മോദിയുടെ വീഡിയോ കോള്‍!

<strong>നരേന്ദ്രമോദി ആപ്പ് ചോര്‍ത്തിയ വിവരങ്ങള്‍ യുഎസിലേയ്ക്ക്! വിസ് റോക്കറ്റ് ഇന്‍ക്? വിവരം കൈമാറിയ യുഎസ് കമ്പനിയ്ക്ക് ഇന്ത്യയില്‍ വേരുകള്‍!!</strong>നരേന്ദ്രമോദി ആപ്പ് ചോര്‍ത്തിയ വിവരങ്ങള്‍ യുഎസിലേയ്ക്ക്! വിസ് റോക്കറ്റ് ഇന്‍ക്? വിവരം കൈമാറിയ യുഎസ് കമ്പനിയ്ക്ക് ഇന്ത്യയില്‍ വേരുകള്‍!!

English summary
Nearly 40 girl students of Rani Laksmi Bai Hostel of Dr Hari Singh Gour University located in Sagar district of Madhya Pradesh were allegedly stripped and searched by the hostel warden to check menstruating girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X