Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതിമാറി വിവാഹം; യുവതിക്ക് ഗ്രാമീണര്‍ നല്‍കിയ ശിക്ഷ ക്രൂരം, കാടത്തം, വീഡിയോ...

ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്ത ആദിവാസി യുവതിക്ക് ഗ്രാമീണര്‍ നല്‍കിയ ശിക്ഷ ക്രൂരം. ഭര്‍ത്താവിനെ തോളിലേറ്റി നടത്തുകയായിരുന്നു. യുവതി ഭര്‍ത്താവിനെ തോളിലേറ്റി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതി ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന വേളയില്‍ വൃദ്ധരായ ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Jha

മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. ഗ്രാമത്തിലേക്ക് പ്രത്യേക പോലീസ് സംഘത്തെ അയച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് ഓഫീസര്‍ വിനീത് ജെയ്ന്‍ അറിയിച്ചു.

ഭര്‍ത്താവിനെ തോളിലേറ്റാന്‍ ഗ്രാമീണര്‍ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. വിവിധ തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇത് കണ്ടെത്തിയ ശേഷമാണ് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചതെന്നുമാണ് ഒന്ന്. മറ്റൊന്ന് യുവതി ജാതിമാറി വിവാഹം ചെയ്തതാണ് കാരണം എന്നും. ജാതിമാറി വിവാഹം ചെയ്തിട്ടില്ല, പകരം മറ്റൊരു ജാതിക്കാരനുമായി ബന്ധം സ്ഥാപിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 13 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. പട്ടിക ജാതി സംരക്ഷണ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജാതി വിഷയമല്ല സംഭവത്തിലേക്ക് നയിച്ചതെന്നാണ് ചില ഓഫീസര്‍മാര്‍ പറയുന്നത്. യുവതിയും അവരെ ശിക്ഷിച്ച നാട്ടുകാരും ആദിവാസികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+