• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്രസയിലും ഇനി നരേന്ദ്രമോദിയെ പഠിക്കണം! ദേശസ്‌നേഹം മദ്രസകളില്‍ പഠനവിഷയമാക്കാന്‍ തീരുമാനം...

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ മദ്രസകളില്‍ ദേശസ്‌നേഹം സംബന്ധിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനം. ദേശഭക്തിക്ക് ഇസ്ലാമിലുള്ള സ്ഥാനം എന്ന ഉള്ളടക്കമുള്ള പാഠഭാഗം ഉള്‍പ്പെടുത്താനാണ് ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ഇമാദ് ഉദിനാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.

ദേശസ്‌നേഹത്തിന് ഇസ്ലാമിലുള്ള പ്രസക്തി എന്നതിനെ ആസ്പദമാക്കിയാണ് മദ്രസകളിലേക്കുള്ള സിലബസ് തയ്യാറാക്കുന്നത്. ഇതില്‍ മതവിരുദ്ധമായി ഒന്നുമില്ലെന്നും, രാജ്യസ്‌നേഹത്തെക്കുറിച്ച് ഇസ്ലാം തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കളുടെ ചരിത്രവും, മറ്റു ദേശീയ നേതാക്കളുടെ ജീവചരിത്രവും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചാണ് സിലബസ് തയ്യാറാക്കുന്നത്.

ദേശസ്‌നേഹം കൂടാതെ നദീസംരക്ഷണത്തിന്റെ പ്രധാന്യം വിവരിക്കുന്ന പാഠഭാഗങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തും. നര്‍മ്മദാ നദീസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇതുസംബന്ധിച്ച പാഠഭാഗങ്ങളും ഉള്‍പ്പെടുത്തുന്നത്. സിലബസില്‍ ഉള്‍ക്കൊള്ളിക്കേണ്ട പുതിയ പാഠഭാഗങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിശ്ചയിച്ച കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍തന്നെ രാജ്യശിക്ഷാകേന്ദ്രക്ക് സമര്‍പ്പിക്കും. രാജ്യശിക്ഷാ കേന്ദ്രയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പുതിയ സിലബസ് മദ്രസകളില്‍ പഠിപ്പിക്കുകയുള്ളു.

English summary
MP Madarsa board to introduce course on place of patriotism in Islam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more