ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!
ഷിയോപ്പൂര്‍: എണ്‍പതുകളിലെ സിനിമയില്‍ എതിരില്ലാത്ത നായികയായിരുന്നു ശ്രീദേവി. ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യയുടേയും താരറാണി. രാജ്യം മുഴുവന്‍ ആരാധകര്‍. ശ്രീദേവിയുടെ കുസൃതി നിറഞ്ഞ കണ്ണുകളും പൂങ്കല ചിതറുന്നത് പോലുള്ള ചിരിയും സ്വപ്നം കാണാത്ത യുവാക്കളൊന്നും അക്കാലത്തുണ്ടാവാന് സാധ്യതയില്ല.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലരും ശ്രീദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച് കാണുമെന്നുറപ്പാണ്. ശ്രീദേവിയുടെ മരണം വിശ്വസിക്കാന്‍ കടുത്ത ചാന്ദ്നി ആരാധകര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. ശ്രീദേവിയെ സ്വന്തം ഭാര്യയായി കണ്ട് ആരാധിക്കുന്ന വ്യക്തിയുണ്ട് അങ്ങ് മധ്യപ്രദേശില്‍.

ഭ്രാന്തന്മാരായ ഫാൻസ്
സിനിമാ താരങ്ങള്‍ പല ആരാധകര്‍ക്കും ദൈവങ്ങള്‍ക്ക് തുല്യരാണ്. സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ വരെ പണി കഴിക്കപ്പെടുന്ന നാടാണ് നമ്മുടേത്. ആരാധനാ പാത്രത്തിന് വേണ്ടി ജീവന് വരെ ഫാന്‍സ് നല്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്രയ്ക്കുണ്ട് സിനിമാ താരങ്ങള്‍ക്കുള്ള സ്വാധീനം.

ശ്രീദേവി ഭാര്യയെന്ന്
മധ്യപ്രദേശ് സ്വദേശിയായ ഓംപ്രകാശിന്റെ കാര്യം ഒരു പടി കൂടി കടന്നതാണ്. അന്തരിച്ച നടി ശ്രീദേവി തന്റെ ഭാര്യയാണ് എന്നാണ് ഓം പ്രകാശിന്റെ പ്രഖ്യാപനം. ശ്രീദേവിയുടെ മരണത്തില്‍ കടുത്ത ദുഖത്തിലാണ് ഓം പ്രകാശ്. മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശിയാണിയാള്‍.

ഭക്ഷണവും വെള്ളവും ഇല്ല
കഴിഞ്ഞ മാസം 24ാം തിയ്യതി ദുബായില്‍ വെച്ചാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. എന്നാലീ വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് ഒരാഴ്ചയ്ക്കിപ്പുറവും ഓം പ്രകാശ് എന്ന ആരാധകന്. അന്ന് മുതല്‍ ഇയാള്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ദുഖം ആചരിക്കുകയാണ്.

മുഴുവൻ നേര പ്രാർത്ഥന
മാത്രമല്ല ഗ്രാമത്തിലെ മുഴുവനാളുകളേയും വിളിച്ച് കൂട്ടി അനുശോചന യോഗവും പ്രാര്‍ത്ഥനയും ശ്രീദേവിക്ക് വേണ്ടി സംഘടിപ്പിച്ചു. ശ്രീദേവിയെ ചിത്രം വെച്ച് അതില്‍ മാലയും പൂക്കളുമിട്ടായിരുന്നു പരിപാടി. നാട്ടുകാരെല്ലാം ഓംപ്രകാശിന്റെ സങ്കടത്തില്‍ പങ്ക് ചേരാന്‍ ചടങ്ങിന് എത്തുകയും ചെയ്തു.

പണ്ട് മുതൽക്കേ ഉള്ള സ്നേഹം
കാരണം ഓം പ്രകാശിന് ശ്രീദേവിയോടുള്ള കടുത്ത ആരാധന ആ ഗ്രാമത്തിലെ എല്ലാവര്ക്കും അറിയാം. അതുകൊണ്ട് തന്നെ ഇയാളുടെ ചെയ്തികളില്‍ ആര്‍ക്കും അത്ഭുതമോ അമ്പരപ്പോ ഇല്ല. ഇതുകൊണ്ടൊന്നും തീരുന്നില്ല ഓം പ്രകാശിന്റെ ശ്രീദേവി പ്രേമം. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല അത്.

വോട്ടർ പട്ടികയിലും
തന്റെ ചെറുപ്പകാലം മുതല്ക്കേ ശ്രീദേവിയുടെ ആരാധകനാണ് ഓം പ്രകാശ്. ഒന്നും രണ്ടുമല്ല, മൂവായിരം കത്തുകളാണ് ആരാധന തലയ്ക്ക് പിടിച്ചപ്പോള്‍ ഓം പ്രകാശ് ശ്രീദേവിക്ക് എഴുതി അയച്ചത്. അതുമാത്രമല്ല വോട്ടര്‍ പട്ടികയില്‍ പോലും ഓം പ്രകാശ് ശ്രീദേവിയുടെ പേര് എഴുതി ചേര്‍ത്തിട്ടുണ്ടത്രേ.

ഏഴ് ജന്മം കാത്തിരിക്കാം
ശ്രീദേവി മരിച്ചപ്പോള്‍ ഓം പ്രകാശം തല മുണ്ഡനം ചെയ്തു. സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും തല മുണ്ഡനം ചെയ്തിട്ടില്ല ഓം പ്രകാശ്. ശ്രീദേവിയെ നേരിട്ട് കാണുക എന്നതായിരുന്നു ഇയാളുടെ വലിയ സ്വപ്നം. എന്നാലത് ഈ ജന്മം സാധിച്ചില്ലെങ്കിലും ഇനി 7 ജന്മം കാത്തിരിക്കാന്‍ തയ്യാറാണത്രേ ഈ ആരാധകന്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications