കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറച്ചി പാകം ചെയ്യാന്‍ മടിച്ച ഭാര്യയെ മുസ്ലീം യുവാവ് തീയിട്ട് കൊന്നു

Google Oneindia Malayalam News

ജബല്‍പൂര്‍: ആട്ടിറച്ചി പാകം ചെയ്യാത്തതിന് ഭാര്യയെ ഭര്‍ത്താവ് തീയിട്ട് കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം.രാജ്യത്ത് ബീഫ് വിവാദം കെട്ടടങ്ങും മുമ്പാണ് ജബല്‍പൂരില്‍ ആട്ടിറച്ചി വിവാദവും ഉണ്ടായത്. അര്‍ധരാത്രി ആട്ടിറച്ചിയുമായി എത്തിയ ഭര്‍ത്താവ് പാകം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

25കാരിയായ ഷബ്‌നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജബല്‍പൂരിലെ ചാന്ദ്‌നി ചൗക്ക് സ്വദേശിനിയാണ് ഷബ്‌നം. യുവതിയുടെ ഭര്‍ത്താവായ ലിയാഖത്ത് ഖാന്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ആട്ടിറച്ചിയുമായി വീട്ടിലെത്തിയത്. വേഗം ഇറച്ചിക്കറി തയ്യാറാക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിയ്ക്കിനി പാചകം ചെയ്യാന്‍ വയ്യെന്ന് ഷബ്‌നം തുറന്ന് പറഞ്ഞു.

Meat Curry

കലികയറിയ ഭര്‍ത്താവ് ഷബ്‌നത്തെ മര്‍ദ്ദിച്ചവശയാക്കി. നിലത്ത് വീണ യുവതിയുടെ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീയിട്ടു. അതീവ ഗുരുതരാവസ്ഥയില്‍ ആുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. മണ്ണെണ്ണ ദേഹത്ത് വീണ് തീപിടിച്ചതാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇവരുടെ ഭര്‍ത്താവ് ശ്രമിച്ചത്. പക്ഷേ സംഭവിച്ച കാര്യങ്ങളെല്ലാം യുവതി പൊലീസിനോട് പറഞ്ഞു. ദമ്പതിമാരുടെ ഏഴ് വയസുള്ള മകള്‍ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയാണ്.

English summary
MP man sets wife on fire for refusing to cook meat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X